Type Here to Get Search Results !

യേശു എന്നുള്ള നാമമേ | Yeshu Ennulla Namame Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു എന്നുള്ള നാമമേ Song Lyrics in Malayalam


യേശു എന്നുള്ള നാമമേ - ലോകം

എങ്ങും വിശേഷ നാമമേ.


നാശമുണ്ടാക്കും പാപ - നാശം വരുത്താന്‍ പര-

മേശന്‍ ജഗത്തില്‍ മര്‍ത്യ - വേഷം ധരിച്ചുവന്നു - (യേശു..)


മുന്നം ഗബ്രിയേല്‍ വിണ്‍ദൂതന്‍ ചൊന്ന

മോക്ഷനിര്‍മ്മിത നാമമേ

കന്നിമറിയം കേട്ടു

കാത്തിരുന്നു വിളിച്ച

മന്നിടത്തെങ്ങും ഭാഗ്യം

വരുത്തും വല്ലഭനാമം - (യേശു..)


ആര്‍ക്കും ചൊല്ലാകുന്ന നാമം - എങ്ങും

ആരാധിപ്പാനുള്ള നാമം

പേയ്ക്കും പേയിന്‍പടയ്ക്കും

ഭീതി ചേര്‍ക്കുന്ന നാമം

മൂര്‍ഖപാപികള്‍ക്കും വി-

മോക്ഷം നല്‍കുന്ന നാമം - (യേശു..)


മന്നര്‍ ചക്രവര്‍ത്തികളും - വാഴ്ത്തി

വന്ദിച്ചിടും മഹാനാമം

വിണ്ണില്‍ ഗീതത്തിന്‍ നാമം

വേദാന്തസാര നാമം

പുണ്യംപെരുത്ത നാമം

ഭൂവില്‍ പ്രകാശനാമം - (യേശു..)


വിണ്‍മണ്ണും ചേര്‍ത്തിടും നാമം-ജപം

വിണ്ണില്‍ കൊണ്ടാടുന്ന നാമം

നന്മനിധി പരനില്‍

ന്യായം നീതികൃപയ്ക്കും

ഉണ്മയാം സാക്ഷിയായി

ഉയര്‍ന്നു തൂങ്ങിയ നാമം - (യേശു..)


കല്‍നെഞ്ചുടയ്ക്കുന്ന നാമം-മന

ക്കാടാകെ വെട്ടുന്ന നാമം

എന്നും പുതിയതുപോല്‍

ഏറെ മധുര നാമം

തന്നില്‍ പല സാരങ്ങള്‍

ധരിച്ചിരിക്കുന്ന നാമം - (യേശു..)



Yeshu Ennulla Namame Song Lyrics in English


Yeshu Ennulla Namame - Lokam

Engum Visesha Namame.


Naashamundaakkum Paapa - Naasham Varuthaan Para-

Meshen Jagathil Marthya - Vesham Dharichuvannu - (Yeshu..)


Munnam Gabriel Vinduthan Chonna

Mokshanirmitha Namame

Kannimariyam Kettu

Kaathirunnu Vilicha

Mannidathengum Bhaagyam

Varuthum Vallabha Namam - (Yeshu..)


Aarkum Chollakunna Namam - Engum

Aaraadhippaanulla Namam

Peykkum Peyinpadaykkum

Bheethi Cherkkunna Namam

Moorkhapaapikalkkum Vi-

Moksham Nalkunna Namam - (Yeshu..)


Mannar Chakravarthikalum - Vaazhtthi

Vandichidum Mahanamam

Vinnil Geethathin Namam

Vedanthasara Namam

Punyam Peruththa Namam

Bhuvil Prakashanamam - (Yeshu..)


Vinmannum Cherthidum Namam-Japam

Vinnil Kondaadunna Namam

Namnidhi Paranil

Nyaayam Neethikrupaykkum

Unmayaam Saakshiyaayi

Uyarnnu Thoongi Namam - (Yeshu..)


Kalnenchudaykkunna Namam-Mana

Kkadake Vettunna Namam

Ennum Puthiyaathupol

Ere Madhura Namam

Thannil Pala Saarangal

Dharichirikkunna Namam - (Yeshu..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section