പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍ Song Lyrics in Malayalam
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനായി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം (2)
പോരു മണ്ണിലെ ഇടയന്മാരെ
പാടൂ വിണ്ണിലെ മാലാഖകളേ (2)
പാലും കമ്പിളിയും
കിന്നരവും താലവുമായി (പുല്‍ക്കുടിലില്‍...)
മെല്‍ഷ്യരും കാസ്പരും
ബത്തസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം
മിശിഹാ പിറന്ന ദിനം (പോരു മണ്ണിലെ..)
ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം (2) (പോരു മണ്ണിലെ..)
Pulkudilil Kalthottiyil Song Lyrics in English
Pulkudilil Kalthottiyil
Mariyaththin Pon Makanayi
Pandoru Naal Daivasuthan
Piranaththin Ormma Dinam (2)
Poru Mannile Idayanmare
Paadu Vinnile Maalaakhaley (2)
Paalum Kambilum
Kinnaravum Thaalumayi (Pulkudilil...)
Melshyarum Kaasparum
Bethasarum Vaazhthum
Rakshakaril Rakshakanam
Mishiya Piranna Dinam (Poru Mannile..)
Bhoomiyil Daivamakal
Nedum Samadhanam
Unnathiyil Athyunnathiyil
Daivathin Mahathwum (2) (Poru Mannile..)