Type Here to Get Search Results !

പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി | Pulkoottil Vaazhunnu Ponnunni Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി Song Lyrics in Malayalam


പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി -  

നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ (2)  


മിന്നും നിലാവിന്റെ തൂവെള്ളി കൈകള്‍ നിന്‍  

പരിപൂത മേനിയെ പുല്‍കിടുന്നു (2)  

ഊര്‍ന്നൂര്‍ന്നിറങ്ങുന്ന  മഞ്ഞിന്‍ തരികളാല്‍  

പൊന്നാട നെയ്യുന്നു പൂംചന്ദ്രിക (2) (പുല്‍കൂട്ടില്‍ വാഴുന്ന..)  


നീലാംബരത്തിന്റെ നീര്‍ച്ചാല്‍ തെളിച്ചൊരു  

നീരാള മേഘം പതഞ്ഞു നിന്നു (2)  

നീളേ പരന്നു മഹാനന്ദ സന്ദേശം  

സര്‍വ്വേശ പുത്രന്‍ ജനിച്ചു ഭൂവില്‍ (2) (പുല്‍കൂട്ടില്‍ വാഴുന്ന..)  


ഭൂമിയില്‍ ഈശ്വര പുത്രന്‍ ജനിച്ചപ്പോള്‍  

പൂത്തിരി കത്തിച്ചില്ലാരുമാരും  

പൂവല്‍ മേയ് മൂടുവാന്‍ ശീതമകറ്റുവാന്‍  

പൂഞ്ചേല നല്‍കിയില്ലാരുമാരും (2) (പുല്കൂട്ടില്‍ വാഴുന്ന..)  


Pulkoottil Vaazhunnu Ponnunni Song Lyrics in English


Pulkoottil Vaazhunnu Ponnunni -  

Nin Thrippadam Kumbittu Nilkkunnu Njaan (2)  


Minnum Nilaavinte Thuveli Kaikal Nin  

Paripootha Meniye Pulkidunnu (2)  

Oornnoornnirangunna Manjin Tharikalal  

Ponnada Neyyunnu Poongchandrika (2) (Pulkoottil Vaazhunnu..)  


Neelaambarathinte Neerchaal Thilichoru  

Neeraala Megham Pathanju Ninnu (2)  

Neelae Parannu Mahaananda Sandesham  

Sarvesha Puthran Janichu Bhoovil (2) (Pulkoottil Vaazhunnu..)  


Bhoomiyil Eeshwara Puthran Janichappol  

Poothiri Kathichillaaarumaarum  

Pooval Mey Mooduvaan Sheethamakattuvaan  

Poonchela Nalkiyillaaarumaarum (2) (Pulkoottil Vaazhunnu..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section