വരുവിന്‍ നാം Song Lyrics in Malayalam
വരുവിന്‍ നാം യാഹോവായ്ക്കു പാടുക-രക്ഷ
തരുന്ന ജീവപാറയ്ക്കാര്‍ത്തീടുക
തിരുമുന്‍പില്‍ സ്തുതിയോടാ-ദരവായ് ചെന്നു നാമെല്ലാ-
വരും സന്കീര്‍ത്തനങ്ങളോ-ടൊരുമിച്ചാര്‍ത്തു ഘോഷിക്ക-
യാഹോവായവാന്‍ മഹാ ദൈവം-അവന്‍
സകല ദേവകള്‍ക്കും മേല്‍ രാജന്‍
മഹിമയിന്‍ താണിടങ്ങളവന്റെ-കയ്യില്‍
മഹിധരോന്നതങ്ങളും-തന്റെ
മഹോദധിയുമവന്റെ-വകയാകുന്നു താനതു
പടച്ചിതു കരയെയും-മഹാന്‍ കൈകള്‍ മെനഞ്ഞതു - (വരു..)
വരുവിന്‍ നാം തൊഴുതു വന്ദിക്കുക-ദേവ
തിരുമുന്‍ ചെന്നു നാം മുട്ടുകുത്തുക
പരന്‍ നമ്മെ പടച്ചവനാകയാല്‍-തന്നേ
പരമന്‍ നമ്മുടെ ദേവനാകുന്നു
കരുത്തന്‍ മേച്ചിലില്‍ ജനം-കരത്തിന്നാടുകള്‍ നാം തന്‍
സ്വരത്തെ നിങ്ങളിങ്ങനു-സ്വരത്തോടിന്നു കേള്‍ക്കുവിന്‍ - (വരു..)
പൊരുള്‍ വിവാദമാം മേരിബായിലും-അര്‍ത്ഥം
പരീക്ഷയാകുന്ന മസ്സാനാളിലെ
മരുഭൂവിന്കലുമെന്നപോലവെ-നിങ്ങള്‍
കഠിനമാക്കരുതുള്ളമന്നെന്റെ
കരത്തിന്‍ വന്‍പ്രവൃത്തികള്‍-മരിച്ച നിങ്ങളിന്നച്ഛര്‍
ദരിശിച്ചാറെയുമെന്നെ-പരീക്ഷിച്ചങ്ങു ശോധിച്ചു - (വരു..)
എനിക്കു നാല്പതാണ്ടാവംശത്തോടു-രസം
ജനിച്ചില്ലായവരുള്ളില്‍ തെറ്റുന്ന
ജനവുമെന്‍ വഴിയറിയാത്തോരു-മെന്നു
മൊഴിഞ്ഞെന്‍ സ്വസ്തതയിങ്കലായവര്‍
അണഞ്ഞുള്‍പുകയില്ലെന്നു-ചിനത്തോടാണയിട്ടു ഞാന്‍
ദിനമെന്നും ത്രിയേകനെ-വണങ്ങി വാഴ്ത്തിടാമാമേന്‍ - (വരു..)
വരുവിന്‍ നാം Song Lyrics in English
Varuvin Naam Yahovaykku Paaduka - Raksha
Tharunna Jeevapaaraykkaarteedu
Thirumunpil Sthuthiyoda - Daravaayi Chenna Naamella -
Varum Sankirtanangaloo - Thorimichaarthu Ghoshikka -
Yahovayaavaan Mahaa Daivam - Avan
Sakala Devalakkum Meel Raajan
Mahimayin Thaandidangalavante - Kayyil
Mahidharonnathangalum - Thaney
Mahodadhiyumavante - Vakaayaakunnu Thanathu
Padachithu Karayeyum - Mahaaan Kaikal Menanjathu - (Varu..)
Varuvin Naam Thozhuthu Vandikkuka - Deva
Thirumun Chenna Naam Muttukuthuka
Paran Namme Padachavanaakayaal - Thanne
Paraman Namude Devanakunnu
Karuthan Mechchilil Janam - Karathinnadukal Naama Than
Svaratthae Ningalinnnanu - Svaraththodinnu Keerkkuvin - (Varu..)
Porul Vivaadamaam Meribaaayilum - Artham
Pareekshayaakunna Massanaalile
Marubhoovinkalumennapolave - Ningal
Kathinamaakkaruthullamannente
Karaththinu Vannapravruthikal - Maricha Ningalinnachchar
Darishichaarayumenne - Pareekshichangoo Shodichu - (Varu..)
Enikku Naalpathaandaavamsathodhu - Rasam
Janichillaayavaruullil Thettunna
Janavumenn Vazhiyarriyaathoru - Menno
Mozhinjen Swasthathayinkalaayavar
Ananjulphukayillennu - Chinathodaanayittu Njaan
Dinamennum Thriyekane - Vanangi Vaazhttidaamaamen - (Varu..)