വരുവിന്‍ ചെറു പൈതങ്ങളേ Song Lyrics in Malayalam
വരുവിന്‍ ചെറു പൈതങ്ങളേ-ഗുരുവാം യേശു അരികില്‍
തിരിവിന്‍ തിരുവചനങ്ങളില്‍-മരുവിപ്പെരുകിടുവിന്‍
ബാലകാലമതെത്ര വേഗത്തില്‍-മറയും നിറം കുറയും
ചിരകാലവും നില നിന്നിടാ-നരയ്ക്കും ജര അണയും
ഇന്നു കണ്ട ഗുണങ്ങളൊക്കെയും-മങ്ങി മങ്ങി മറഞ്ഞുപോം
സുന്ദരം ബഹു ഭംഗി ശക്തിയും ഒന്നിനൊന്ന് കുറഞ്ഞുപോം
എത്രയോ പല ബാലകര്‍ മനോദുഃഖമായ് മരിച്ചില്ലയോ
അത്രയോ ചില ഭീതികള്‍ ദിനം - അടുക്കും നമുക്കല്ലയോ?
വേദവാക്യങ്ങളാകെ നാം മഹാ-ഗീതവാക്യമായ് പാടുവാന്‍
വേദനാഥനാം യേശു തന്നില്‍ നാം-മോദമായതു തേടുവാന്‍
സ്നേഹമായതു പൂണ്ടിട്ടല്ലയോ - മശിഹാ ഇഹ മരിച്ചാന്‍
സ്നേഹമായതു കൊണ്ടിട്ടല്ലയോ-തിരുരക്തത്തെ ചൊരിച്ചാന്‍?
വരുവിന്‍ ചെറു പൈതങ്ങളേ Song Lyrics in English
Varuvin Cheru Paithangale - Guruvam Yeshu Arikil
Thirivinn Thiruvachanangalil - Maruvipperukiduvin
Baalakaalamathethra Vegathil - Marayum Niram Kurayum
Chirakaalavum Nila Ninnida - Naraykkum Jara Anayum
Innu Kanda Gunangalokkeyum - Mangi Mangi Maranjupom
Sundaram Bahu Bhangi Shakthiyum Onninoonu Kuranjupom
Ethrayo Pala Baalakar Manodukhamaayi Marichillayo
Athrayo Chila Bheethikal Dinam - Adukkum Namukkallayo?
Veda Vaakkyangalake Naam Mahaa - Geetha Vaakkyamaayi Paaduvan
Vedanathanam Yeshu Thannil Naam - Modamaayathu Theduvan
Snehamaayathu Poondittallayo - Mashiha Iha Marichaan
Snehamaayathu Kondittallayo - Thirurakthathe Chorichaaan?