വന്നാലും വരം തന്നാലും Song Lyrics in Malayalam
വന്നാലും വരം തന്നാലും പേയെ വെന്നീടാന്‍
കൂടെ നിന്നാലും - യേശു
വന്നിടും ഞാന്‍ വേഗമെന്നുരചെയ്തോനേ
മന്നിടത്തിലെനിക്കു വേറില്ലാരും തുണയ്ക്കു (വന്നാലും..)
തേനേ മേരി മകനേ തെടിയെന്നെ രക്ഷിപ്പാന്‍
വാനലോകം വെടിഞ്ഞോ മാനവനായ് ചമഞ്ഞോ
കാനനത്തിലലയും മാനായ മാ പാപി
വാനകം ചേരുവാനായ് ഹീനനായ് തീര്‍ന്നവനേ (വന്നാലും..)
നാനാദിശകളിലും സേനപോല്‍ വളഞ്ഞെന്നെ
ദീനനാക്കുവാനതി വീരന്‍ സാത്താന്‍ വരവേ
മാനസേവാണെന്നെ മാനമതായ് കാക്കും
സേനാനി വീരാ വിജയസംദായകാ (വന്നാലും..)
കോഴി തന്‍ കുഞ്ഞുങ്ങളെ കൂട്ടിയണയ്ക്കുമ്പോലെ
ആഴിയില്‍ പതിച്ചു നശിക്കാതിരിപ്പാനെന്നെ
അന്തികേ ചേര്‍ത്തു പാപബന്ധനം പോക്കിയെന്നില്‍
ചിന്തിയ കാരുണ്യം നിരന്തരം വാഴ്ത്തീടും ഞാന്‍ (വന്നാലും..)
കാണാതെ പോയജത്തെ താനേയലഞ്ഞു തേടി
കണ്ടുപിടിച്ചതിനെക്കൊണ്ടു തൊഴുത്തിലാക്കാന്‍
കരുത്തുടയ തിരുക്കരത്തിലേന്തി മന-
ക്കനിവുടനേ പിതൃ മടിയിലണച്ചവനേ (വന്നാലും..)
സ്വര്‍പ്പുരത്തിലെനിക്കൊരുക്കിയ പാര്‍പ്പിടത്തില്‍
സ്വര്‍പ്പിതാവോടൊന്നിച്ചങ്ങാര്‍പ്പോടിരുന്നിടും ഞാന്‍
ജീവ മുടി ചൂടി ദേവസ്തുതി പാടി
സേവ ചെയ്യും പരമ പാദം തേടി മുദിതം (വന്നാലും..)
Vannaalum Varam Thannalum Song Lyrics in English
Vannaalum Varam Thannalum Peyye Venneedaan
Koode Ninnaalum - Yeshu
Vannidum Njaan Vegam Ennura Cheythone
Mannidathil Ennikk Verillaarum Thunaykku (Vannaalum..)
Thene Mary Makaney Thediyenne Rakshippaan
Vaanalokam Vedinjyo Maanavanaayi Chamannyo
Kaananathil Alayum Maanaya Maa Paapi
Vaanakam Cheruvaanayi Heenanaayi Theernnavane (Vannaalum..)
Naana Dishakalilum Senapol Valanjennay
Deenanaakuvanaathi Veeran Saathaan Varave
Maanasevaanenney Maanamathai Kaakkum
Senaani Veera Vijay Samdaayaka (Vannaalum..)
Kozhi Than Kunjungaley Koottiyanaykkumpole
Aazhiyil Pathichu Nashikkathirippa Nenne
Anthike Cherthu Paapabandhanam Pokkiyennil
Chinthiya Karunyam Nirantharam Vaazhteedum Njaan (Vannaalum..)
Kaanathe Poyajathe Thaane Alanju Thedi
Kandu Pidithathinekkondu Thozhutthil Aakkaan
Karuthudaya Thirukkarthileenthi Mana-
Kanivudaney Pithru Madiyilanachavane (Vannaalum..)
Swarppurathil Ennikku Oorukkiya Parppidathil
Swarppithaavodonnichangaarrpodirunnidum Njaan
Jeeva Mudi Choodi Deva Sthuthi Paadi
Seva Cheyyum Parama Paadam Thedi Muditham (Vannaalum..)