വന്നാവസിക്ക ദേവാത്മാവേ Song Lyrics in Malayalam
വന്നാവസിക്ക ദേവാത്മാവേ നീ
വന്നാവസിക്ക!
വന്നാവസിക്ക വേഗം - നിന്നുടെ മാ കൃപയാല്‍
ഇന്നീയടിയാരിന്മേ-ലുന്നതത്തിങ്കല്‍ നിന്നു (വന്നാ..)
കര്‍ത്താവിന്‍ ഭൃത്യര്‍ പെന്തി-ക്കോസ്തപ്പെരുനാളിങ്കല്‍
ഒത്തങ്ങൊരുമയോടെ - പ്രാര്‍ത്ഥിച്ചിരിക്കുന്നേരം
ഏറ്റവും ശക്തിയുള്ള കാറ്റോട്ടം പോലവര്‍ മേല്‍
എത്തി ആവസിച്ചപോ-ലീദ്ദാസരിലുമിന്നു (വന്നാ..)
കര്‍ത്താവരുളി ചെയ്ത - വാര്‍ത്തകളെല്ലാമവര്‍
ക്കുള്‍ക്കാമ്പിങ്കലോര്‍മ്മ വരുത്തിക്കൊടുത്തു നല്ല
ശക്തിയോടേശുവെ പ്രസിദ്ധപ്പെടുത്തുവാനായ്
അഗ്നിനാവാലവര്‍ മേ-ലന്നു വന്ന പോലിന്നു (വന്നാ..)
അന്നാളില്‍ മൂവായിര - മാത്മകളിന്മേല്‍ ശക്തി
ഒന്നായ് ജ്വലിപ്പിച്ചേശു - തന്‍ നാമത്തിങ്കല്‍ ചേര്‍ത്തു
പിന്നെയങ്ങയ്യായിര - ത്തിന്മേലുമൊരു നാളില്‍
ഒന്നായ് പ്രകാശിച്ച പോ-ലിന്നീയടിയാര്‍ മേലും (വന്നാ..)
അക്കാലം തൊട്ടു ദിവ്യ - ശക്തിയാല്‍ തിരുസഭ
ഉള്‍ക്കാമ്പില്‍ ഭക്തിയായ് പാ-ലിക്കപ്പെടുന്നതുപോ-
ലിക്കാലത്തിലും നിന്റെ - പ്രത്യേക ദീപ്തിമൂലം
ഇക്കൂട്ടത്തെയും പാലി - ച്ചീടുവാനായ്ക്കൊണ്ടിപ്പോള്‍ (വന്നാ..)
Vannavasikka Devathmave Song Lyrics in English
Vannavasikka Devathmave Nee
Vannavasikka!
Vannavasikka Vegam - Ninnude Maa Kripayal
Inneeyadiyaarinmel-Unnathathinkal Ninnu (Vanna..)
Karthavin Bhutyar Penthe-Kostapperunalinkal
Othangoruma Yode - Prarthichirikkuneram
Ettavum Shaktiyulla Kaattottam Polavar Mel
Ethi Avasichapo-Lee Dasarilum Innu (Vanna..)
Karthavaruli Cheytha - Varthakal Ellam Avar
Kulkambinkal Ormma Varuthikkondu Nalla
Shaktiyodeshuve Prasiddhapeduthuvanayi
Agninaval Avar Mel-Annu Vanna Polinnu (Vanna..)
Annallil Moovayira - Mathmakalinmel Shakti
Onnay Jwalippich Yeshu - Than Namathinkal Cherthu
Pinnay Angayyarira - Thinmelum Oru Nalil
Onnay Prakashicha Po-Linneyadiyar Melum (Vanna..)
Akkalam Thottu Divya - Shaktiyal Thirusabha
Ulkambhil Bhaktiyai Pali-Kkappedunnathupo-
Likkalathilum Ninte - Prathyeka Deeptimoolam
Ikkootathayum Pali - Cheeduvanai Kondipol (Vanna..)