Type Here to Get Search Results !

സീയോനേ നീ ഉണര്‍ന്നെഴുന്നേല്‍ക്കുക | Siyonē Nī Uṇarññezhunnēlkuka Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സീയോനേ നീ ഉണര്‍ന്നെഴുന്നേല്‍ക്കുക Song Lyrics in Malayalam


സീയോനേ നീ ഉണര്‍ന്നെഴുന്നേല്‍ക്കുക

ശാലേം രാജനിതാ വരുവാറായ്‌ (2)

ശീലഗുണമുള്ള സ്നേഹസ്വരൂപന്‍

ആകാശമേഘത്തില്‍ എഴുന്നള്ളി വരുമേ (2) (സീയോനേ..)


പകലുള്ള കാലങ്ങള്‍ അണഞ്ഞണഞ്ഞു പോയ്‌

കൂരിരുള്‍ നാളുകള്‍ അടുത്തടുത്തേ (2)

ഝഡുതിയായ്‌ ജീവിതം പുതുക്കി നിന്നീടുകില്‍

ഉടലോടെ പ്രിയനെ എതിരേല്‍ക്കാന്‍ പോകാം (2) (സീയോനേ..)


കഷ്ടതയില്ലാത്ത നാളു വന്നടുത്തേ

തുഷ്ടിയായ്‌ ജീവിതം ചെയ്തിടാമേ (2)

ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകില്‍

ഇഷ്ടമോടേശുവിന്‍ കൂടെ വസിക്കാം (2) (സീയോനേ..)


അന്ധതയില്ലാത്ത നാളു വന്നടുത്തേ

സാന്ത്വന ജീവിതം ചെയ്തിടാമേ (2)

അന്ധകാരപ്രഭു വെളിപ്പെടും മുന്‍പേ

സന്തോഷമാര്‍ഗ്ഗத்தில் ഗമിച്ചിടുമേ നാം (2) (സീയോനേ..)


അന്ത്യ സമയങ്ങള്‍ അടുത്തുപോയ്‌ പ്രീയരെ

സ്വന്തമെന്നേശുവെ സാക്ഷിക്കുവിന്‍

അന്ധകാരപ്രഭു വെളിപ്പെടും മുമ്പേ

സന്തോഷരാജ്യത്തില്‍ ചേര്‍ന്നിടുമേ നാം (സീയോനേ..)


തിരുസഭയെ നിന്‍ ദീപങ്ങളെന്നുമേ

സൂര്യപ്രഭ പോല്‍ വിളങ്ങിടട്ടെ

മഹിതന്‍ തന്‍ തേജസ്സില്‍ എഴുന്നള്ളി വരുമ്പോള്‍

ഉടലോടെ പ്രീയനെ എതിരേല്പാന്‍ പോകാം (സീയോനേ..)


Siyonē Nī Uṇarññezhunnēlkuka Song Lyrics in English


Siyonē Nī Uṇarññezhunnēlkuka

Shaalēm Raajanithā Varuvāraay (2)

Sheelagunamulla Snehashwaroopan

Ākaashamēghathil Ezhunnalli Varumē (2) (Siyonē..)


Pakalulla Kālaṅṅaḷ Aṇaññaṇañña Poi

Koṟirul Nāḷuḷaṅṅal Aṭuttāṭuttē (2)

Jhaḍuthiyāyā Jīvitam Puthukki Ninīṭukil

Uṭalōṭe Priyane Ethirēlkkān Pōkām (2) (Siyonē..)


Kaṣṭathayillātha Nāḷu Vanniduṭṭē

Tushṭiyāyā Jīvitam Cheythiṭāmē (2)

Duṣṭalōkaththē Veṟuththu Viṭṭīṭukil

Iṣṭamōṭēśhūvin Kūṭe Vasikkām (2) (Siyonē..)


Andhathayillātha Nāḷu Vanniduṭṭē

Sāntvana Jīvitam Cheythiṭāmē (2)

Andhakāraprabhu Veḷippēṭum Munpē

Santhōṣamārggaththil Gamichedumē Nāṁ (2) (Siyonē..)


Antya Samayaṅṅaḷ Aṭuttupōy Priyare

Svantamennēśhūve Sākṣikkivīn

Andhakāraprabhu Veḷippēṭum Munpē

Santhōṣarājyaththil Cherunniduṁē Nāṁ (Siyonē..)


Thirusaabhayē Nin Deepaṅgaḷennuṁē

Sūryaprabha Pōl Viḷaṅṅiṭaṭṭē

Mahithan Than Thējassil Ezhunnalli Varumbōl

Uṭalōṭe Priyane Ethirēlppān Pōkām (Siyonē..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section