Type Here to Get Search Results !

ശ്രീയേശുദേവാ സ്തുതി | Shreeyesu Devaa Sthuthi Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ശ്രീയേശുദേവാ സ്തുതി Song Lyrics in Malayalam


ശ്രീയേശുദേവാ സ്തുതി നിനക്കു അതി

പ്രീതിയോടനുദിനം ചെയ്തീടുവേന്‍


നിത്യവും ദൂതഗണാദികളാല്‍-ബഹു

ഭക്തിപൂര്‍വ്വം സ്തുതി ലഭിച്ചീടുന്ന - ശ്രീയേശു


മാനവവേഷം ധരിച്ചുവന്നു - അപ

മാനം എനിക്കായി സഹിച്ചവനാം - ശ്രീയേശു


എന്‍ ദുരിതം നിമിത്തം നിന്തിരുനിണം

ചിന്തി വന്‍ദുരിതം ഏറ്റവനാം - ശ്രീയേശു


മൃത്യുവെ ജയിച്ചതിഘോഷത്തോടെ സ്വര്‍ഗ്ഗെ

ശക്തിയോടകംപുക്കു വസിച്ചീടുന്ന - ശ്രീയേശു


അന്നവസ്ത്രാദികള്‍ നല്‍കി എന്നും - എന്നെ

നന്നേ സൂക്ഷിച്ചു പരിപാലിക്കുന്ന - ശ്രീയേശു


രക്ഷകാ തിരുനാമം കീര്‍ത്തിച്ചീടാന്‍ - ദേവാ

പക്ഷമോടരുളുക ആശിസ്സുകള്‍ - ശ്രീയേശു


Shreeyesu Devaa Sthuthi Song Lyrics in English


Shreeyesu Devaa Sthuthi Ninakku Athi

Preethiyod Anudinam Cheythiduvēn


Nithyavum Doothaganadikalaal- Bahu

Bhakthipoorvwam Sthuthi Labhichidunna - Shreeyesu


Maanavavesham Dhareechu Vannu - Apa

Maanam Enikkayi Sahichavanaan - Shreeyesu


En Duritham Nimiththam Nin Thirunidam

Chinthi Van Duritham Ezhthavanaan - Shreeyesu


Mrityuve Jayichathighooshathode Swargge

Shakthiyodakamphukku Vasicheedunna - Shreeyesu


Annavasthraadhikal Nalki Ennum - Enne

Nanne Sookshichu Paripaalikkunna - Shreeyesu


Rakshakaa Thirunaamam Keerthichidhaan - Devaa

Pakshamodaruluka Aashissukal - Shreeyesu


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section