Type Here to Get Search Results !

സര്‍വ്വസൃഷ്ടികളുമൊന്നായ് | Sarvvasrishtikalumonnayi Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സര്‍വ്വസൃഷ്ടികളുമൊന്നായ് Song Lyrics in Malayalam


സര്‍വ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

സ്രഷ്ടാവിനെ സ്തുതിക്കും ഞാന്‍

ഈ ക്ഷോണിതലത്തില്‍ ജീവിക്കുന്ന നാളെല്ലാം

ഘോഷിച്ചീടും പൊന്നു നാഥനെ (2)


യേശു മാറാത്തവന്‍ യേശു മാറാത്തവന്‍

യേശു മാറാത്തവന്‍ ഹാ എത്ര നല്ലവന്‍

ഇന്നെന്നും കൂടെയുള്ളവന്‍


തന്റെ കരുണയെത്രയോ അതിവിശിഷ്ടം

തന്‍ സ്നേഹമാശ്ചര്യമേ

എന്‍ ലംഘനങ്ങളും എന്‍ അകൃത്യങ്ങളുമെല്ലാം

അകറ്റിയ തന്റെ സ്നേഹത്താല്‍ (യേശു..)


രോഗശയ്യയിലെനിക്കു സഹായകനും

രാക്കാല ഗീതവുമവന്‍

നല്ല വൈദ്യനും ദിവ്യ ഔഷധവുമെന്‍

ആത്മ സഖിയും അവന്‍ തന്നെ (യേശു..)


തേജസ്സില്‍ വാസം ചെയ്യുന്ന വിശുദ്ധരൊത്ത്

അവകാശം ഞാനും പ്രാപിപ്പാന്‍

ദിവ്യ ആത്മാവാല്‍ ശക്തീകരിച്ചെന്നെയുംതന്‍

സന്നിധിയില്‍ നിറുത്തിടുന്നു (യേശു..)


സീയോനില്‍ വാണിടുവാനായ് വിളിച്ചു തന്റെ

ശ്രേഷ്‌ഠോപദേശവും തന്നു

ഹാ എന്തൊരത്ഭുതം ഈ വന്‍കൃപയെ ഓര്‍ക്കുമ്പോള്‍

നന്ദികൊണ്ടെന്‍ ഉള്ളം തുള്ളുന്നെ (യേശു..)


Sarvvasrishtikalumonnayi Song Lyrics in English


Sarvvasrishtikalumonnayi Pukazhthidunna

Srishtavine Stuthikkum Njaan

Ee Kshonithalaththil Jeevikunna Naalellam

Ghoshichidum Ponna Naathane (2)


Yesu Maaraaththavannu Yesu Maaraaththavannu

Yesu Maaraaththavannu Haa Ethra Nallavannu

Innamennum Koodeullavannu


Thanne Karunyethrayo Athivishishtam

Than Sneham Aashcharyame

En Lamghanangalum En Akrithyangalumellam

Akattiya Thanthesnehatthal (Yesu..)


Rogashayyayil Enikkud Saaahayanum

Raakaala Geethavumavan

Nalla Vaidyanum Divya Aushadhavumenn

Aathma Sakhiyum Avan Thanney (Yesu..)


Thejassil Vaasam Cheyyunna Vishuddharothth

Avakaasham Njaanum Prapippaan

Divya Aathmaavaal Shakthikurichenthenyumthan

Sannidhiyil Niruthidunnu (Yesu..)


Seeyonil Vandiduvaanaay Vichilutha Thanthae

Shreshthopadesham Thannu

Haa Enthorathbhutham Ee Vankripayee Oorkumbol

Nandikondenthullam Thullunnen (Yesu..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section