Type Here to Get Search Results !

ഉഷഃകാലം നാം എഴുന്നേല്‍ക്കുക | Usha Kaalam Naam Ezunnelkkuka Song Lyrics in Malayalam | Malayalam Christian Songs Lyrics

ഉഷഃകാലം നാം എഴുന്നേല്‍ക്കുക Song lyrics in Malayalam


ഉഷഃകാലം നാം എഴുന്നേല്‍ക്കുക

പരനേശുവെ സ്തുതിപ്പാന്‍

ഉഷഃകാലം എന്താനന്ദം നമ്മള്‍

പ്രിയനൊടടുത്തീടുകില്‍ (2)


ഇതുപോലൊരു പ്രഭാതം നമു-

ക്കടുത്തീടുന്നു മനമെ!

ഹാ! എന്താന്ദം നമ്മുടെ പ്രിയന്‍

നീതി സുര്യനായ്‌ വരുന്നാള്‍ (2)


നന്ദിയാലുള്ളം തുടിച്ചീടുന്നു

തള്ളയാമേശു കാരുണ്യം

ഓരോന്നൊരോന്നായ്‌ ധ്യാനിപ്പാനിതു

നല്ല സന്ദര്‍ഭമാകുന്നു (2)


ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ-

റെത്ര പേര്‍ ലോകം വിട്ടുപോയ്

എന്നാലോ നമുക്കൊരുനാള്‍കൂടെ

പ്രിയനെ പാടി സ്തുതിക്കാം (2)


നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു

നഗ്നനായിത്തന്നെ പോകുമെ

ലോകത്തിലെനിക്കില്ലയാതൊന്നും

എന്റെ കൂടന്നു പോരുവാന്‍ (2)


ഹാ! എന്‍ പ്രിയന്റെ പ്രേമത്തെയോര്‍-

ത്തിട്ടാനന്ദം, പരമാനന്ദം!

ഹാ! എന്‍പ്രിയനാ പുതുവാനഭൂ

ദാനം ചെയ്തതെന്താനന്ദം! (2)


മരുവില്‍ നിന്നു പ്രിയന്മേല്‍ ചാരി

വരുന്നൊരിവള്‍ ആരുപോല്‍

വനത്തില്‍ കൂടെ പോകുന്നെ ഞാനും

സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍ (2)


കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍

പ്രിയനെ എന്നെ വിടല്ലേ

കൊതിയൊടു ഞാന്‍ വരുന്നേ-

എന്റെ സങ്കടമങ്ങു തീര്‍ക്കണെ! (2)


ഉഷഃകാലം നാം എഴുന്നേല്‍ക്കുക Song lyrics in English


Usha Kaalam Naam Ezunnelkkuka

Paraneshuve sthuthippaan

Usha Kaalam enthaanandam nammala

Priyanodaduthteedukil (2)


Ithupolaoru prabhaatham namu-

kkaduthteedunnu maname!

Haa! Enthaanandam nammade priyan

Neethi suryanayi varunnaal (2)


Nandiyaalullam thudicheedunnu

Thallayaameshu kaarunyam

Oroonnoronnayi dhyaanippaanithu

Nalla sandarbhamaakunnu (2)


Innale bhoovil paartthirunnav-

rethra peru lokam vittupoyi

Ennaalo namukkorunaalkkoodae

Priyane paadi sthuthikkaam (2)


Nagnanaayi njan lokathil vannu

Nagnanaayithanne pokume

Lokathilenikkillayathonnum

Ente koodannu poruvaan (2)


Haa! En priiyante premathteyore-

thithaanandam, paramaanandam!

Haa! En priyaanaa puthuvaanabhoo

Daanam cheythatenthānandam! (2)


Maruvil ninnu priyanmel chaari

Varunnorivul aarupol

Vanathil koode pokunna njanum

Svanta raajyathil chelluvaan (2)


Kodunkattundee vanadesathen

Priyane enne vidalle

Kothiyodu njan varunne-

Ente sankadamangoo theerkkanne! (2)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section