Type Here to Get Search Results !

നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍ | Ninte Thakarchayil Aashwasamekaan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍ Song Lyrics in Malayalam


നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍

നിന്റെ തളര്‍ച്ചയില്‍ ഒന്നുചേരാന്‍

നിന്നെ താരാട്ടുപാടി ഉറക്കാന്‍

ഇതാ ഇതാ നിന്റെ അമ്മ


സ്നേഹത്തോടെന്നെ ഉദരത്തില്‍ വഹിച്ചവളല്ലോ

ത്യാഗത്തോടെന്നെ കൈകളില്‍ താങ്ങിയോളല്ലോ

നിന്‍ വേദനയില്‍ നിന്‍ സഹനത്തീയില്‍

വിങ്ങി വിതുമ്പും നിന്റെ ഹൃദയകോണില്‍

നിര്‍മ്മല സ്നേഹത്തെളിനീര്‍ നല്‍കാന്‍

ഇതാ ഇതാ നിന്റെ അമ്മ


തിരുക്കുടുംബത്തിന്‍ നാഥയാണമ്മ

തിരുസഭയുടെ നാഥയാണമ്മ

നിത്യം പരുശുദ്ധമറിയമാണമ്മ

ഇതാ ഇതാ നിന്റെ അമ്മ


പാപികള്‍ക്കെന്നും ആശ്രയമായവളല്ലോ

പാപികള്‍ക്കായെന്നും പ്രാര്‍ത്ഥിക്കുന്നവളല്ലോ

പാപച്ചേറ്റില്‍ നീ പിടയുമ്പോള്‍

സാന്ത്വനമേകാന്‍ നിന്‍ കണ്ണീരൊപ്പാന്‍

നിന്നെ എന്നും മാറോചേര്‍ക്കാന്‍

ഇതാ ഇതാ നിന്റെ അമ്മ


Ninte Thakarchayil Aashwasamekaan Song Lyrics in English


Ninte thakarchayil aashwasamekaan

Ninte thalarchayil onnucheraan

Ninne tharaattupaadi urakkaan

Ithaa ithaa ninte amma


Snehathodenne udarathil vahichavalallo

Thyagathodenne kaikalil thaangiyollallo

Nin vedanayil nin sahanatheeiyil

Vingi vithumbum ninte hrudayakonil

Nirmala snehathelineer nalkaan

Ithaa ithaa ninte amma


Thirukkudumbathin naathayaanamma

Thirusabhayude naathayaanamma

Nithyam parushuddhamariyaanamma

Ithaa ithaa ninte amma


Paapikalkennum aashrayamaayavalallo

Paapikalkaayennum prarthikkunnavalallo

Paapachetthil nee pidayumpol

Santhvanamekaan nin kanniroppaan

Ninne ennum maarocherkaan

Ithaa ithaa ninte amma


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section