നിന്റെ ദയ എന്നേയ്ക്കുമുള്ളത് Song Lyrics in Malayalam
നിന്റെ ദയ എന്നേയ്ക്കുമുള്ളത്
നിന്റെ കരുണ അഗോചരം
നിന്റെ വിധികള്‍ നിത്യമായവ
ഒട്ടൊഴിയാതെ നീതിയുള്ളത്
താഴ്ചയില്‍ നമ്മെ ഓര്‍ത്തല്ലോ
വീഴ്ചയില്‍ എന്നെ താങ്ങിയല്ലോ
വൈരികളില്‍ നിന്നു വിടുവിച്ചല്ലോ
നിന്റെ ദയ എന്നേയ്ക്കുമുള്ളത് (നിന്റെ..)
വാര്‍ദ്ധക്യത്തോളം അനന്യന്‍ തന്നെ
നരയ്ക്കുവോളം ചുമന്നീടാം
എന്നുരചെയ്തെന്നെ വിടുവിച്ചല്ലോ
നിന്റെ ദയ എന്നേയ്ക്കുമുള്ളത് (നിന്റെ..)
ഭൂമിതന്നെ മാറിയാലും
പര്‍വ്വതം ആഴിയില്‍ വീണാലും
വെള്ളം ഇരച്ചു കലങ്ങിയാലും
നിന്റെ ദയ എന്നേയ്ക്കുമുള്ളത് (നിന്റെ..)
Ninte Daya Enneykkumullathu Song Lyrics in English
Ninte daya enneykkumullathu
Ninte karuna agocharam
Ninte vidhikal nithyamaayava
Ottozhiyathe neethiyullathu
Thaazhchayil namme orthallo
Veezhchayil enne thaangiyallo
Vairikalil ninnu viduvichallo
Ninte daya enneykkumullathu (Ninte..)
Vaardhakyatholam ananyan thanne
Naraykuvolam chumannidam
Ennuracheythenne viduvichallo
Ninte daya enneykkumullathu (Ninte..)
Bhoomithanne maariyalum
Parvatham aazhiyil veenyalum
Vellam irachu kalangiyalum
Ninte daya enneykkumullathu (Ninte..)