Type Here to Get Search Results !

മന്നവനേ മഹോന്നതാ | Mannavane Mahonnatha Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

മന്നവനേ മഹോന്നതാ Song Lyrics in Malayalam


മന്നവനേ മഹോന്നതാ നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു

ഇദ്ധരയില്‍ നീയൊഴിഞ്ഞല്ലാരുമേ-ഞങ്ങള്‍-

ക്കാശ്രയമായ് മേലിലും നീ മാത്രമേ


ദൈവദൂത സൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ!

ദോഷികളാം ഞങ്ങളതിനെന്തുള്ളൂ-ഓര്‍ത്താല്‍

നിന്റെ നാമം ചൊല്ലിടാനും പോരായേ


മഹാദേവാ! മക്കള്‍ ഞങ്ങള്‍-തിരുമുമ്പില്‍ വണങ്ങുന്നു

മാരിപോലിന്നനുഗ്രഹം നല്‍കണം-സര്‍വ്വ

ഖേദവും തീര്‍ത്തു നീ ഞങ്ങള്‍ക്കാകേണം


നിന്നെപ്പോലോര്‍ ധനമില്ല നിന്നെപ്പോലോര്‍ സുഖമില്ല

എന്നെന്നേക്കും നിന്‍മുഖത്തില്‍ വാഴുവാന്‍-ദാസര്‍-

ക്കനുവാദം നല്‍കി മാര്‍വ്വില്‍ ചേര്‍ക്കേണം


പൊന്നുനാഥാ! പൊന്നുനാഥാ! നിന്മുഖം കണ്ടാനന്ദിപ്പാന്‍

സ്വര്‍ഗ്ഗദേശത്തെന്നു വന്നു ചേര്‍ന്നിടും-ലോക

സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാന്‍


ഭക്തന്മാരേ രാപ്പകല്‍ നാം തിരുമുമ്പിലാരാധിപ്പാന്‍

എത്രവേഗം വാനരാജ്യേ പോയിടാം-സര്‍വ്വ

സമ്മോദവും ലഭിച്ചെന്നും പാര്‍ത്തിടാം


Mannavane Mahonnatha Song Lyrics in English


Mannavane Mahonnatha ninne njangal vandikkunnu

Idharayil neeyozhinjallarumay- njangal-

kaashrayamaay melilum nee maathrame


Daivadootha sainyam ninne namikkunnu parishuddha!

Dosikalaam njangalahtinenthullu-orthal

ninte naamam chollidaanum poraaye


Mahadevaa! Makkal njangal- thirumumbil vanangunnu

Maaripolinnanugraham nalkanam- sarvva

Khedavum theerthu nee njangalkkaakheNam


Ninnepoolor dhanamillaa ninnepoolor sukhamillaa

Ennennekkum ninmukhatthil vaazhuvaan- daasar-

kanuvaadham thannu maarvil cherkkekkaN


Ponnunathaa! Ponnunathaa! ninmukham kandaanandippaan

Swarggadeshatthennu vannu cherinjidum- lok

sankadangalozhinnangu vaazhuvaan


Bhakthanmaare raappakal naam thirumumbil aaraadhippaan

Ethravhegam vaanaraajye poyidam- sarvva

sammoodavum labhichennum paarttidaam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section