Type Here to Get Search Results !

എന്നുള്ളിലെന്നും വസിച്ചീടുവാന്‍ | Ennullilennum Vasicheeduvaan Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്നുള്ളിലെന്നും വസിച്ചീടുവാന്‍ Song lyrics in Malayalam


എന്നുള്ളിലെന്നും വസിച്ചീടുവാന്‍ സ്വര്‍ഗ്ഗ

മണ്ഡപം വിട്ടിറങ്ങി - വന്ന

ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നില്‍

എന്നും അധിവസിക്ക


തങ്കച്ചിറകടി എത്രനാള്‍ കേട്ടിട്ടും

ശങ്കകൂടാതെ നിന്നെ - തള്ളി

സങ്കേതം ഞാന്‍ കൊടുത്തന്യര്‍ക്കെന്നോര്‍ത്തിതാ

സങ്കടപ്പെട്ടിടുന്നു


കര്‍ത്തനെ എത്ര അനുഗ്രഹങ്ങളയ്യോ

നഷ്ടമാക്കി ഈ വിധം - ഇന്നും

കഷ്ടത തന്നില്‍ വലയുന്നു ഞാനിതാ

തട്ടിയുണര്‍ത്തേണമേ


ശൂന്യവും പാഴുമായ്‌ തള്ളിയതാമീ നിന്‍

മന്ദിരം തന്നിലിന്നു - ദേവ

വന്നുപാര്‍ത്തു ശുദ്ധിചെയ്തു നിന്‍ വീട്ടിന്റെ

നിന്ദയകറ്റേണമേ


ജീവിതമിന്നും ശരിയായിട്ടില്ലയ്യോ

ജീവിപ്പിക്കും കര്‍ത്തനേ - വന്നു

ജീവനും ശക്തിയും സ്നേഹവും തന്നെന്നെ

ജീവിപ്പിച്ചീടേണമേ


ഈ വിധത്തില്‍ പരിപാലിക്കപ്പെട്ടീടാന്‍

ദൈവാത്മാവേ വന്നെന്നില്‍ - എന്നും

ആവസിച്ചു തവ തേജസ്സാലെന്നുടെ

ജീവന്‍ പ്രശോഭിപ്പിക്ക


Ennullilennum Vasicheeduvaan Song lyrics in English


Ennullilennum vasicheeduvaan swargga

Mandapam vittiranghi - vanna

Unnathanaam thangka praave nee vannennil

Ennum adhivasikka


Thangachirakadi ethra naal kettittum

Shankakoodathe ninne - thalli

Sanketham njan koduththanyarkkennorthitha

Sankadappettidunnu


Karththane ethra anugrahangalayyo

Nashthamaakki ee vidham - innum

Kashtatha thannil valayunnu njanithaa

Thatti unarththaanu


Shoonyavum paazhumayi thalliyathaamii nin

Mandiram thannilinnnu - deva

Vannupaarththu shuddhichaythu nin veetthinte

Nindayakattannemaa


Jeevithaminnum shariyathillayyo

Jeevippikkum karthaney - vannu

Jeevanum shakthiyum snehavum thanne

Jeevippichheeduvenmaa


Ee vidhaththil paripaalikkappetthheeduvaan

Daivaathmaave vannennil - ennum

Aavasichu thava thejasasalaennude

Jeevan prashobhikkikka


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section