എന്നമ്മയെനിക്ക് ജന്മം Song lyrics in Malayalam
എന്നമ്മയെനിക്ക് ജന്മം നല്‍കിയ നിമിഷം
പ്രാര്‍ഥനയോടച്ഛന്‍ കാത്തിരുന്നു
ആദ്യമായെന്നെ കൈകളിലേന്തിയെന്‍
നെറ്റിയില്‍ മുത്തമിട്ടാനന്ദക്കണ്ണീരോടെ (2)
കുഞ്ഞായിരിക്കുമ്പോള്‍ തോളിലേറ്റി
കുര്‍ബ്ബാന കാണാന്‍ കൊണ്ടു പോകും
ആദ്യമായീശോയെ കാണിച്ചു തന്നപ്പോള്‍
ഈശോയ്ക്കച്ഛന്റെ ഛായ തോന്നി
കുഞ്ഞിളം പാദത്തില്‍ ബലമേറി വന്നപ്പോളെ-
പ്പഴോ തള്ളിപ്പറഞ്ഞു
അച്ഛനും മക്കളും പിരിയുന്ന വേളയില്‍
അമ്മ തന്‍ നൊമ്പരം ഞാനറിഞ്ഞീല
അന്നെന്‍ അമ്മയ്ക്ക് മാതാവിന്‍ ഛായ തോന്നി (എന്നമ്മ..)
തോല്‍പിച്ചു നേടിയതൊക്കെയും ശാശ്വത-
മല്ലെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു
ക്രൂരമായ് വേദനിപ്പിച്ചൊരാ ഹൃദയത്തെ
ചോരത്തിളപ്പിലന്നറിഞ്ഞില്ല ഞാന്‍
തഴുകിയ കൈകളില്‍ കൂരമ്പാണിയും
സ്നേഹിച്ച ഹൃദയത്തിന്‍ വാള്‍ മുനയും
എല്ലാം മറന്നെനിക്കോടി വന്നച്ഛന്റെ
മാറിലേക്കൊരു വേള തല ചായ്ക്കണം
എന്റെ ഈശോയും അതു കണ്ടാനന്ദിക്കും (എന്നമ്മ..)
Ennamma Yenikku Janmam Song lyrics in English
Ennamma yenikku janmam nalkiya nimisham
Prarthanayodachchan kaathirunnu
Aadyamaayenne kaiyilenthiyen
Nettiyil muthamitta anandakannirote (2)
Kunjayirikkumbol tholil aetti
Kurbbana kaanaan kondu pokum
Aadyamaayeesho ye kaanichu thannappol
Eeshoaykkachchante chaaya thonni
Kunjilam paadathil balameeri vannappole-
Pazho thalliparanju
Achchanu makkalum piriyunna velayil
Amma than nonparam njan arinjila
Annen ammaaykku maathavinte chaaya thonni (Ennamma..)
Tholpichu naaduthathokkeyum shaashwatham
Alla enna sathyam njan thiricharijnu
Krooramaayi vedanippichora hrudayathe
Chorathilappilannarinjilla njan
Thazhukai kaiyil koorambaaaniyum
Snehicha hrudayathin vaal munayum
Ellam marannennikkodi vannachchante
Maarilakoru vela thala chaaykkam
Ente Eeshoayum athu kanda anandikkum (Ennamma..)