എന്നമ്മത്തന്നുദരത്തില്‍ Song lyrics in Malayalam
എന്നമ്മ തന്നുദരത്തില്‍ ഞാനുരുവായ നിമിഷം
എന്നേശു എന്നെ അറിഞ്ഞിരുന്നു (2)
മാതാവിന്‍ മാറിടത്തില്‍ കാത്തു സൂക്ഷിച്ചതും യേശു
ആ കരങ്ങളിലേക്ക് ഞാന്‍ പിറന്നു വീണു (എന്നമ്മ..)
ജനിച്ച നാള്‍ മുതല്‍ ഇന്ന് വരെയും
അവിടുന്നാണെന്റെ ദൈവം (2)
കൈക്കുഞ്ഞിനെപ്പോല്‍ ലാളനമേറ്റു ഞാന്‍ വളര്‍ന്നു
അമ്മ തന്‍ മേലങ്കിയാല്‍ സംരക്ഷിതമായി
പുണ്യമാം കരങ്ങള്‍ സാന്ത്വനമേകി
എപ്പോഴുമോര്‍ക്കും ഞാനാ ദൈവസ്നേഹം
സ്തുതിക്കും ഞാനെന്‍ അന്ത്യം വരേയും (എന്നമ്മ..)
പ്രശാന്തമായ് ഞാന്‍ കിടന്നുറങ്ങുന്നു ഓരോ രാവും
ഉണര്‍ന്നെഴുന്നേല്‍ക്കുന്നു ഓരോ പ്രഭാതവും
നിത്യവുമെന്നെ പരിപാലിക്കും ദൈവം
വഴി നടത്തുന്നു പിതാവിന്‍ സ്നേഹം നല്‍കി
പച്ചപ്പുല്‍പ്പരപ്പുകള്‍ എനിക്കായ് തീര്‍ക്കുന്നു
ആനന്ദത്താല്‍ ആലപിക്കുന്നു ഞാനീ ഗീതം (എന്നമ്മ..)
Ennamma Thannudarathil Song lyrics in English
Ennamma Thannudarathil njanuruvaya nimisham
Enneshu enne arinjirunnu (2)
Maathavinn maariyidathil kaathu sooskathathum Yeshu
Aa karangalilayi njan pirannu veenu (Ennamma..)
Janicha naal muthal innu vareyum
Avittunaane ente daivam (2)
Kaikkuniyepol laalanamaettu njan valarnnu
Amma than melankiyaal samrakshithaayi
Punyamaam karangal santhwanameki
Eppozhumorkum njanaa daivasnehame
Sthuthikkum njanente anthyam vareyum (Ennamma..)
Prashaanthamaayi njan kidannurangunnu oro raavum
Unarnn ezhunnalkunnu oro prabhaathavum
Nithyavum enne paripaalikkuum daivam
Vazhi nadathunnu pithaavinte snehaththode
Pachappulpparappukal enikkayi theerkunnu
Aandaththaal aalapikkunnu njane geetham (Ennamma..)