എന്നവിടെ വന്നു ചേരും Song lyrics in Malayalam
എന്നവിടെ വന്നു ചേരും ഞാന്‍ മമ കാന്താ നിന്നെ
വന്നു കണ്ടു വാഞ്ഛ തീരും ഹാ (2)
നിന്നോട് പിരിഞ്ഞിന്നരകുല-ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം
തന്നിടുന്നതില്ലായ്കയാല്‍ പരനേശുവേ ഗതി നീ എനിക്കിനി (2)
(എന്നവിടെ..)
നിന്‍ മുഖത്തു നിന്നു തൂകുന്ന മൊഴിയെന്റെ
താപമിന്നു നീക്കിടുന്നു നായകാ (2)
നിന്നതി മൃദുവായ കൈയിനാല്‍ എന്നെ നീ തടവുന്നോരക്ഷണം
കണ്ണുനീരുകള്‍ ആകവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നു മേ (2)
(എന്നവിടെ..)
തിത്തിരികള്‍ അന്യ മുട്ടയെ വിരിയിച്ചിടും പോല്‍
ലുബ്ദരായോര്‍ ഭൂധനങ്ങളെ (2)
ചേര്‍ത്തു കൂട്ടിയിട്ടാ ധനങ്ങളിന്‍ മേല്‍ പൊരുന്നിരുന്നായവ വിരി-
ഞ്ഞാര്‍ത്തി നല്‍കിടും മാമോന്‍ കുട്ടികളായ് പുറപ്പെടുന്നാര്‍ത്ത നാഥനേ (2)
(എന്നവിടെ..)
കാത്തിരിക്കുന്നാത്മ നാഥനേ ഭൂവനിലുള്ള
കാത്തിരിപ്പിന്‍ പൂര്‍ത്തി നാളിനെ (2)
മത്സര കുലം ലജ്ജയാല്‍ മുഖം താഴ്ത്തിടും പടിയെങ്ങള്‍ ദണ്ഡുകള്‍
പൂക്കണേ പുതു ഭംഗിയില്‍ ബദാം കായകളെ അവ കായ്ക്കണേ സദാ (2)
(എന്നവിടെ..)
Ennavide Vannu Cherum Song lyrics in English
Ennavide vannu cherum njan mama kaantha ninnE
Vannu kandu vaancha theerum haa (2)
Ninnodu pirinjinnarakul-thirikkayennathinnorikkalum sukhama
Thannidunathillaaykaayal paraneshuve gathi nee enikkini (2)
(Ennavide..)
Nin mukhathu ninnu thookunna mozhiyEnte
Thaapaminu neekkidunnu naayakaa (2)
Ninnathi mriduvaya kaiyinaal enne nee thadavunnorakshanam
Kannuneerukal aakavayozhinjathanaandam vannidunnu mee (2)
(Ennavide..)
Thiththirikal anya muttayE viriyichidum pol
Lubdaraayor bhoothanagalE (2)
Cherthu koottiyitta dhananukal mele porunnirunnaya virich-
Njarththi nalkidum maamon kuttikalay purappetunnaarththa naathanE (2)
(Ennavide..)
Kaathirikkunnaathma naathanE bhoovanulloru
Kaathirippin pooruthi naalinee (2)
Matsara kulam lajjaayal mukham thaazhthidum padiengal dandukal
Pookkane puthu bhangiyil badaam kaayakale ava kaaykkane sada (2)
(Ennavide..)