Type Here to Get Search Results !

എങ്ങും പുകഴ്ത്തുവിന്‍ | Engum Pukazhthuvin Suvishesham Song Lyrics in Malayalam | Malayalam Christian Songs Lyrics

എങ്ങും പുകഴ്ത്തുവിന്‍ Song lyrics in Malayalam


എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം-ഹാ

മംഗള ജയ ജയ സന്ദേശം


നരഭോജികളെ നരസ്നേഹികളാം

ഉത്തമ സോദരരാക്കും

വിമല മനോഹര സുവിശേഷം- (ഹാ മംഗള..)


അജ്ഞാനാന്ധതയാകെയകറ്റും

വിജ്ഞാനപ്പൊരുള്‍ വീശും

വേദാന്തപ്പൊരുള്‍ സുവിശേഷം- (ഹാ മംഗള..)


ഭീകരസമരസമാകുലമാക്കും

ഭൂമിയില്‍ ഭീതിയെ നീക്കും

ശാന്തിസന്ദായക സുവിശേഷം- (ഹാ മംഗള..)


വിമലജനേശുവില്‍ വിശ്വസിച്ചീടുകില്‍

വിടുതലനാമയമരുളും

വിജയധ്വനിയീ സുവിശേഷം- (ഹാ മംഗള..)


കൃപയാലേതൊരു പാതകനേയും

പാവനശോഭിതനാക്കും

പാപനിവാരണ സുവിശേഷം- (ഹാ മംഗള..)


നശിക്കും ലൌകിക ജനത്തിനു ഹീനം

നമുക്കോ ദൈവീക ജ്ഞാനം

കുരിശിന്‍ വചനം സുവിശേഷം- (ഹാ മംഗള..)


എങ്ങും പുകഴ്ത്തുവിന്‍ Song lyrics in English


Engum Pukazhthuvin Suvishesham - Hā

Mangala Jaya Jaya Sandēśam


Narabhōjikale narasnehikalaṁ

Uttama sōdara rākkum

Vimala manōhāra suvishēṣam - (Hā mangala..)


Ajñānānḍhatayākeyakkaṭṭum

Vijñānapōruḷ vēṣuṁ

Vēdāntappōruḷ suvishēṣam - (Hā mangala..)


Bhīkṣarasamarasāmākulamākkum

Bhūmiyil bhīthiyē nīkkum

Śāntisandāyaka suvishēṣam - (Hā mangala..)


Vimalajēśuvil viśvasiccīṭukil

Viṭutalanāmayamaruḷum

Vijayadhvaniyī suvishēṣam - (Hā mangala..)


Kṛpayālēṯoru pāthakanēyuṁ

Pāvanashōbhitānākkum

Pāpanivāraṇa suvishēṣam - (Hā mangala..)


Naśikkum lōkika janattinu hīnaṁ

Namukkō daivīka jñānaṁ

Kuriśin vachanam suvishēṣam - (Hā mangala..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section