Type Here to Get Search Results !

എന്‍ രക്ഷകനാമേശുവേ | En Rakshakanam Yesuve Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്‍ രക്ഷകനാമേശുവേ Song Lyrics in Malayalam


എന്‍ രക്ഷകനാമേശുവേ - എന്നെ ദയയോടു കാത്തു

എന്നെ ദൈവഭക്തിയില്‍ വളര്‍ത്തി-നന്നാക്കിടുക


പാപസമുദ്രത്തിലയ്യോ-പാഴിലുഴന്നീടുന്നയ്യോ

പാലകാ എന്‍ ചിത്തം ശുദ്ധമാക്കി-പാലിച്ചിടുക


കന്മഷ പരിഹാരാര്‍ത്ഥം - ചിന്നിയ തിരു രക്തത്തിന്‍

കാരുണ്യത്താല്‍ മാം കഴുകി ദേവാ-ശുദ്ധീകരിക്കുക


നിന്നാലെ സൌജന്യമായി - സമ്പാദിതമാം രക്ഷയില്‍

എന്നെയവകാശിയാക്കിക്കൊള്‍ക-കൃപാസ്വരൂപാ


വേദപ്രമാണത്തില്‍നിന്നു-വേഗം ജ്ഞാനത്ഭുത കാര്യം

സാദരം കാണ്മാനെന്‍ കണ്‍കള്‍ നാഥാ-തുറക്കേണമേ


വ്യാജ വഴിയില്‍ നിന്നെന്നെ-വേഗം നീയകറ്റി നിന്റെ

വേദപ്രമാണത്തെ കൃപയോടെ-നല്‍കീടേണമേ


മായയെ നോക്കാതവണ്ണം-മമ കണ്‍കള്‍ നീ തിരിച്ചു

മഹല്‍ഗുരോ നിന്‍ വഴിയിലെന്നെ-നടത്തേണമേ


ഭൂലോകവാസം കഴിച്ചു സ്വര്‍ലോകത്തെ ഞാന്‍ പ്രാപിച്ചു-

കൊള്ളുവാന്‍ വേണ്ടുന്നതെല്ലാമെന്നെ - കാണിക്കേണമേ (എന്‍ രക്ഷകനാമേശുവേ..)


En Rakshakanam Yesuve Song Lyrics in English


En Rakshakanam Yesuve - enne dayayodu kaaththu

Enne daivabhakthiyil valarthi-nannakkiduka


Paapasamudrathilayo-paazhiluzhannidunnayo

Paalakaa en chiththam shuddhamakki-paalichiduka


Kanmasha pariharaartham - chinniya thiru raktathin

Kaarunyathaal maam kazhuki devaa-shuddheekarikkuka


Ninnaale saaujnnyamaayi - sampaadithamaam rakshayil

Enneyavakaashiyaakkikalk-kruupaaswaroopa


Vedapramaanathilninnu-vegam jnaanathbhutha kaaryam

Saadaram kaanmaane en kannal naathaa-thurakkedamae


Vyaaja vazhiyil ninnene-vegam neeyakatti ninte

Vedapramaanathe kripayode-nalkidheenamae


Maayaye nokkaathavannam-mama kannal nee thirichu

Mahalguro nin vazhiyilenne-nadathemae


Bhulokavaasam kazhichu swarlokhathe njan praapichu-

Kolluvaan venduthanellam enne - kaanikkeemae (En Rakshakanam Yesuve..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section