Type Here to Get Search Results !

എല്ലാമേശുവേ, എനിക്കെല്ലാമേശുവേ | Ellam Yesuve Enikkellam Yesuve Song Lyrics in Malayalam | Malayalam Christian Songs Lyrics

എല്ലാമേശുവേ, എനിക്കെല്ലാമേശുവേ Song Lyrics in Malayalam


എല്ലാമേശുവേ, എനിക്കെല്ലാമേശുവേ

അല്ലലേറുമീയുലകില്‍ സുഖമില്ലല്ലോ


നാഥനും സഹായനും സ്നേഹിതനിടയനും

നായകനും എനിക്കന്‍പാര്‍ന്ന ജ്ഞാനമണവാളനും (എല്ലാമേശുവേ..)


മാതാവും പിതാവുമെന്‍-ബന്ധുമിത്രാദികളും

സന്തോഷദാതാവാം യേശു-നല്‍കും പൂര്‍ണ്ണഭാഗ്യവും (എല്ലാമേശുവേ..)


ആധിയില്‍ ആശ്വാസവും അന്ധകാരേ ജ്യോതിസ്സും

ആശയില്ലാ രോഗികള്‍ക്കമൂല്യമാം ഔഷധവും (എല്ലാമേശുവേ..)


ബോധക പിതാവുമെന്‍ പോക്കിലും വരവിലും

ആദരവു കാട്ടീടും കൂട്ടാളിയുമെന്‍ തോഴനും (എല്ലാമേശുവേ..)


ചൂടും ആഭരണവും, കീര്‍ത്തിയും സമ്പാദ്യവും

രക്ഷയും തുണയാളിയും-എന്‍പ്രിയ മദ്ധ്യസ്ഥനും (എല്ലാമേശുവേ..)


വാനജീവ അപ്പവും ജീവനുമെന്‍ കാവലും

ഞാനഗീതമുല്ലാസവും സ്വര്‍ലോകെ ആനന്ദവും (എല്ലാമേശുവേ..)


Ellam Yesuve Enikkellam Yesuve Song Lyrics in English


Ellam Yesuve, Enikkellam Yesuve

Allalerum ee ulakil sukhamillallo


Naathanum sahayyanum snehithan idayanum

Naaykanum enikkanpaarnna jnaanam anavaalanum (Ellam Yesuve..)


Maathavum pithavumen-bandhu mithraadikalum

Santhoshadhaathaavaam Yeshu-nalkum poornnabhagyavum (Ellam Yesuve..)


Aadhiyil aashwasavum andhakare jyothissum

Aashayilla rogeekalkkamoolyamaam oushadhavum (Ellam Yesuve..)


Bodhaka pithavumen pokkilum varavilum

Aadharavu kaatteedum koottaliyumen thozhanum (Ellam Yesuve..)


Choodum aabharanavum, keerthiyum sampadyavum

Rakshayum thunayaliyum-en priya madhyasthanum (Ellam Yesuve..)


Vaanajeeva appavum jeevanumen kaavalum

Jnanageethamullaasavum swarloke aanandavum (Ellam Yesuve..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section