Type Here to Get Search Results !

ഭക്തരിന്‍ വിശ്വാസ | Bhaktharin Vishwas Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഭക്തരിന്‍ വിശ്വാസ Song Lyrics in Malayalam


ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ ഇത്ര -

ഭദ്രമാം ജീവിതം വേറെയുണ്ടോ? (2)

സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ഡാരത്തെ (2)

സ്വന്തമായ്‌ കണ്ടു തന്‍ ജീവിതം ചെയ്യുന്ന (2) (ഭക്തരിന്‍..)


കഷ്ടതയാകും കടും തടവില്‍

ദുഷ്ടലോകം ബന്ധനം ചെയ്യുകില്‍ (2)

ഒട്ടും ഭയമെന്യേ അര്‍ദ്ധരാത്രിയില്‍

സന്തുഷ്ടരായ്‌ ദൈവത്തെ പാടിസ്തുതിക്കുന്ന (2) (ഭക്തരിന്‍..)


അഗ്നിമേഘസ്തംഭം തന്നില്‍ ദൈവം

മാറാതെ കാവല്‍ നില്‍ക്കും മരുവില്‍ (2)

അന്നന്നവന്‍ നല്‍കും മന്നയില്‍ തൃപ്തരായ്‌ (2)

അക്കരെ വാഗ്ദാന നാട്ടിന്നു പോകുന്ന (2) (ഭക്തരിന്‍..)


അന്യദേശത്ത് പരദേശിയായ്

മന്നിതില്‍ കൂടാര വാസികളായ് (2)

ഉന്നതനാം ദൈവം ശില്പിയായ്‌ നിര്‍മ്മിച്ച (2)

വിണ്‍ നഗരത്തിനായ്‌ കാത്തു വസിക്കുന്ന (2) (ഭക്തരിന്‍..)


പാപത്തിന്‍ തല്‍ക്കാല ഭോഗം വേണ്ട

ദൈവ ജനത്തിന്റെ കഷ്ടം മതി (2)

മിസ്രയീം നിക്ഷേപ വസ്തുക്കളെക്കാളും (2)

ക്രിസ്തുവിന്‍ നിന്ദയെ സമ്പത്തെന്നെണ്ണുന്ന (2) (ഭക്തരിന്‍..)


ബുദ്ധിമുട്ടൊക്കെയും പൂര്‍ണ്ണമായി

ക്രിസ്തുവില്‍ തന്റെ ധനത്തിനൊത്ത് (2)

തീര്‍ത്തു തരുന്നൊരു നമ്മുടെ താതന് (2)

സ്തോത്രം പാടീടുവിന്‍ ഹല്ലേലൂയാ ആമേന്‍ (2) (ഭക്തരിന്‍..)


Bhaktharin Vishwas Song Lyrics in English


Bhaktharin Vishwas jeevitham pol ithra -

Bhadramam jeevitham verayundo? (2)

Swargga pithavinte divya bhandarathe (2)

Swandamay kandu than jeevitham cheyyunna (2) (Bhaktharin..)


Kashtathayakum kadum thadavill

Dushthalokam bandhanam cheyyukil (2)

Ottum bhayamenye ardha raathriyil

Santhustaray Daivathe paadi sthuthikkunna (2) (Bhaktharin..)


Agnimeghasthambham thannil Daivam

Marathe kaval nilkkum maruvil (2)

Annannavan nalkum manna yil thriptharay (2)

Akkare vaagdhana naattinu pokunna (2) (Bhaktharin..)


Anyadesath paradesiyay

Mannithil koodara vasikalay (2)

Unnathanam Daivam shilpiyay nirmicha (2)

Vin nagarathinay kaathu vasikkunna (2) (Bhaktharin..)


Papathin thalkala bhogam venda

Daiva janathinte kashtam mathi (2)

Misrayim nikshepa vasthukalekkalam (2)

Khristhuvin nindaye sampathenneannunna (2) (Bhaktharin..)


Buddhimuttokkeyum poornamai

Khristhuvil thante dhanathinott (2)

Theerthu tharunnoru nammade thathan (2)

Sthothram paadiduvin Hallelujah Amen (2) (Bhaktharin..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section