Type Here to Get Search Results !

അനുഗ്രഹത്തിന്‍ അധിപതിയേ | Anugrahathin Adhipathiye Song Lyrics in Malayalam | Malayalam Christian Songs Lyrics

അനുഗ്രഹത്തിന്‍ അധിപതിയേ Song lyrics in Malayalam


അനുഗ്രഹത്തിന്‍ അധിപതിയേ

അനന്തകൃപ പെരുംനദിയേ

അനുദിനം നിന്‍ പദംഗതിയേ

അടിയാനു നിന്‍ കൃപ മതിയേ


വന്‍വിനകള്‍ വന്നിടുകില്‍

വലയുകയില്ലെന്‍ ഹൃദയം

വല്ലഭന്‍ നീ എന്നഭയം

വന്നിടുമോ പിന്നെ ഭയം


തന്നുയിരെ പാപികള്‍ക്കായ്

തന്നവനാം നീയിനിയും

തള്ളിടുമോ ഏഴയെന്നേ

തീരുമോ നിന്‍ സ്നേഹമെന്നില്‍


പാരിടമാം പാഴ്മണലില്‍

പാര്‍ത്തിടും ഞാന്‍ നിന്‍തണലില്‍

മരണദിനം വരുംവേളയില്‍

മറഞ്ഞിടും നിന്‍ മാറിടത്തില്‍


തിരുക്കരങ്ങള്‍ തരുന്ന നല്ല

ശിക്ഷയില്‍ ഞാന്‍ പതറുകില്ല

മക്കളെങ്കില്‍ ശാസനകള്‍

സ്നേഹത്തിന്‍ പ്രകാശനങ്ങള്‍


അനുഗ്രഹത്തിന്‍ അധിപതിയേ Song lyrics in English


Anugrahathin Adhipathiye

Ananthakripa Perumnadiye

Anudinam Nin Padangathiye

Adiyanu Nin Kripa Mathiye


Vanvinakal Vannidukil

Valayukayille Hrudayam

Vallabhan Nee Enabhayam

Vannidumo Pinnu Bhayam


Thannuyire Paapikalkaay

Thannavannaam Neeyiniyum

Thallidumo Aezhayanney

Theerumo Nin Snehamenil


Paaridamaam Paazhamanalil

Paarthidum Njan Nintanallil

Maranadhinam Varumvelayil

Maranjidum Nin Maaridathil


Thirukkaraangal Tharunna Nalla

Shikshayil Njan Patharukilla

Makkalenkil Shasanakal

Snehathin Prakashanangal


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section