Type Here to Get Search Results !

അനുഗ്രഹക്കടലേ എഴുന്നള്ളി | Anugrahakkadale Ezhunnalli Song Lyrics in Malayalam | Malayalam Christian Songs Lyrics

അനുഗ്രഹക്കടലേ എഴുന്നള്ളി Song lyrics in Malayalam


അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി -

ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്‍

പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍ -

ക്കൊക്കെയുമനുഗ്രഹ ജീവന്‍ നീ നല്‍കിയേ


എന്നില്‍ നിന്നു കുടിച്ചിടുന്നോര്‍ വയറ്റില്‍ നി -

ന്നനുഗ്രഹ ജലനദി ഒഴുകുമെന്നരുളി നീ

പന്ത്രണ്ടപ്പോസ്തലന്‍മാരില്‍ക്കൂടാദ്യമായ്‌

പെന്തക്കോസ്തിന്‍ നാളില്‍ ഒഴുക്കിയ വന്‍ നദി


ആത്മമാരികൂടാതെങ്ങനെ ജീവിക്കും

ദേശങ്ങള്‍ വരണ്ടു പോയ് ദൈവമേ കാണണേ

യോവേല്‍ പ്രവാചകന്‍ ഉരച്ച നിന്‍ വാഗ്ദത്തം

ഞങ്ങളില്‍ ഇന്നു നീ നിവൃത്തിയാക്കിടെണം


മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി -

ച്ചേദനു തുല്യമായ് സുഗന്ധങ്ങള്‍ വീശണം

പീശോന്‍ ഗീചോന്‍ നദി ഹിദ്ദേക്കല്‍ ഫ്രാത്തതും

മേദിനിയില്‍ ഞങ്ങള്‍ക്കേകണം ദൈവമേ


സിംഹങ്ങള്‍ കേറാത്ത വഴി ഞങ്ങള്‍ക്കേകണേ

ദുഷ്ട മൃഗങ്ങള്‍ക്ക് കാടുകളാകല്ലേ

രാജ മാര്‍ഗേ ഞങ്ങള്‍ പാട്ടോടും ആര്‍പ്പോടും

ക്രൂശിന്റെ കൊടിക്കീഴില്‍ ജയത്തോട് വാഴാന്‍


സീയോന്‍ യാത്രക്കാരെ ദൈവമേ ഓര്‍ക്കണേ

വഴിമദ്ധ്യേ അവര്‍ക്കുള്ള സങ്കടം തീര്‍ക്കണേ

വരുമെന്നരുളിയ പൊന്നു കാന്താ നിന്റെ

വരവിനു താമസം മേലിലുണ്ടാകല്ലേ


അനുഗ്രഹക്കടലേ എഴുന്നള്ളി Song lyrics in English


Anugrahakkadale Ezhunnalli Varikayi -

Naanugrahamadiyaaril Alavenye Pakaraanu

Pichala Sarppathe Nookkiya Manujar -

Kokkayumanugraha Jeevan Nee Nalkiye


Ennil Ninnu Kudichidunnor Vayatil Ni -

Naanugraha Jalanadi Ozhukumenaruli Nee

Panthrandappostalanmarilkoodadyamaayi -

Pentakosthin Naalil Ozhukkiya Van Nadi


Aathmamaarikoodaatheengane Jeevikum

Deshangal Varandu Poyi Daivame Kaanaane

Yovel Pravachakan Urracha Nin Vaagdhattam

Njangalil Innu Nee Nivrithiyaakkidenaam


Marupraadesham Paattodullasichaanandi -

Chhedanthu Thulyamaayi Sugandhangal Veeshanam

Peeshon Geechon Nadi Hiddekkal Phrathathum

Mediniyil Njangalkekaanam Daivame


Simhangal Keraatha Vazhi Njangalkekaanne

Dushta Mrigangal Kaadukalakaalle

Raaja Maargae Njangal Paattodum Aarpodum

Krooshinte Kodikizhil Jayathode Vaazhaan


Seeyon Yaathrakkare Daivame Orkkane

Vazhimadhye Avarkkulla Sankadham Theerkane

Varumennaruliy Ponnu Kaanta Ninre

Varavinu Thaamasam Melilundaakalle


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section