Type Here to Get Search Results !

ആരു സഹായിക്കും | Aaroo Sahayikkum Song Lyrics in Malayalam | Malayalam Christian Songs Lyrics

ആരു സഹായിക്കും Song lyrics in Malayalam


ആരു സഹായിക്കും? ലോകം തുണയ്ക്കുമോ?

ജീവന്‍ പോയീടുമ്പോള്‍ ആശ്രയമാരുള്ളൂ?

സ്നേഹിതന്മാര്‍ വന്നാല്‍ ചേര്‍ന്നരികില്‍ നില്‍ക്കും

ക്ലേശമോടെല്ലാരും കണ്ണീര്‍ തൂകിടും

ജീവന്റെ നായകന്‍ ദേഹിയെ ചോദിച്ചാല്‍

ഇല്ലില്ലെന്നോതുവാന്‍ ഭൂതലെ ആരുള്ളു?

ഭാര്യ, മക്കള്‍, ബന്ധുമിത്രരുമന്ത്രത്തില്‍

ഖേദം പെരുകീട്ടു മാറിലടിക്കുന്നു


ഏവനും താന്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കൊത്തപോല്‍

ശീഘ്രമായ്‌ പ്രാപിക്കാന്‍ ലോകം വിട്ടീടുന്നു

കണ്‍കളടയുമ്പോള്‍ കേള്‍വി കുറയുമ്പോള്‍

എന്‍ മണവാളാ നീ ക്രൂശിനെ കാണിക്ക

ദൈവമേ നിന്‍ മുന്നില്‍ ഞാന്‍ വരും നേരത്തില്‍

നിന്‍ മുഖ വാത്സല്യം നീയെനിക്കേകണേ

യേശുമണവാളാ സകലവും മോചിച്ചു

ഞങ്ങളെ ജീവിപ്പാന്‍ യോഗ്യരാക്കേണമേ


പൊന്നു കര്‍ത്താവേ നിന്‍ തങ്കരുധിരത്തില്‍

ജീവിതവസ്ത്രത്തിന്‍ വെണ്മയെ നല്‍കണേ

മരണത്തിന്‍ വേദന ദേഹത്തെ തള്ളുമ്പോള്‍

ദൈവമേ നീയല്ലാതാരെനിക്കാശ്രയം

യോര്‍ദ്ദാന്റെ തീരത്തില്‍ ഞാന്‍ വരും നേരത്തില്‍

കാല്‍കളെ വേഗം നീ അക്കരെയാക്കണം

ഭൂവിലെ വാസം ഞാന്‍ എപ്പോള്‍ വെടിഞ്ഞാലും

കര്‍ത്താവിന്‍ രാജ്യത്തില്‍ നിത്യമായ്‌ പാര്‍ത്തിടും

(ആരു സഹായിക്കും..)



Aaroo Sahayikkum Song Lyrics in English


Aaroo Sahayikkum? Lokam Thunakkumo?

Jeevan Poyiidumpol Aashrayamaarulluo?

Snehithanmar Vannal Chernnaarikal Nilkkum

Kleshamaatellarum Kannir Thookidum

Jeevante Naayakan Dhehiye Chodhichhaal

Illillennoothuvaan Bhoothale Aarulluo?

Bharya, Makkal, Bandhumithruralumththirathil

Khedam Perukeettu Maariladikkunnu


Aevanum Thaan Cheytha Karmangal Kothappol

Sheeghramayi Prapikkam Lokam Vittidunnu

Kankaladayumpol Kealvi Kurayumpol

En Manavala Nee Kroosine Kaannikka

Daivame Nin Munnil Njaan Varum Nerathil

Nin Mukha Vaathsalyam Neeyenikkekkaane

Yesumanavala Sakalavum Mochichu

Njangaley Jeevippaan Yoghyaraakkeenamoo


Ponnun Karttaave Nin Thangarudhiraathil

Jeevithavasthrathin Vennmaya Nalkanne

Maranathin Vedana Dhehaththae Thallumpol

Daivame Neeyallaathhaareenikkaashrayam

Yordanththe Theerathil Njaan Varum Nerathil

Kaalkaale Vegam Nee Akkaraeyakkam

Bhoovile Vaasam Njaan Eppol Vedinjaalum

Karttavinte Raajyaththil Nithyamaayi Paarttidu

(Aaroo Sahayikkum..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section