Type Here to Get Search Results !

യേശുവേ നിന്റെ രൂപമീയെന്റെ | Yesuve Ninte Roopamiyeente Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശുവേ നിന്റെ രൂപമീയെന്റെ Song Lyrics in Malayalam


യേശുവേ നിന്റെ രൂപമീയെന്റെ

കണ്ണുകള്‍ക്കെത്ര സൗന്ദര്യം

ശിഷ്യനാകുന്ന എന്നെയും നിന്നെ

പ്പോലെയാക്കണം മുഴുവന്‍


സ്നേഹമാം നിന്നെക്കണ്ടവന്‍ - പിന്നെ

സ്നേഹിക്കാതെ ജീവിക്കുമോ

ദഹിപ്പീക്കേണം എന്നെ അശേഷം

സ്നേഹം നല്‍കണം എന്‍പ്രഭോ


ദീനക്കാരെയും ഹീനന്മാരെയും

ആശ്വസിപ്പിപ്പാന്‍ വന്നോനെ

ആനന്ദത്തോടെ ഞാന്‍ നിന്നെപ്പോലെ

കാരുണ്യം ചെയ്‌വാന്‍ നല്‍കുകേ


ദാസനെപ്പോലെ സേവനം ചെയ്ത

ദൈവത്തില്‍ ഏകജാതനെ

വാസം ചെയ്യണം ഈ നിന്‍ വിനയം

എന്റെ ഉള്ളിലും നാഥനെ


പാപികളുടെ വിപരീതത്തെ

എല്ലാം സഹിച്ച കുഞ്ഞാടേ!

കോപിപ്പാനല്ല ക്ഷമിപ്പാനുള്ള

ശക്തി എനിക്കും നല്‍കുകേ


ന്റെ പിതാവിന്‍ ഹിതമെപ്പോഴും

മോദമോടുടന്‍ ചെയ്തോനേ

എന്റെ ഇഷ്ടവും ദൈവ ഇഷ്ടത്തി-

നനുരൂപമാക്കണമേ


തിരുവെഴുത്തു ശൈശവം തൊട്ടു

സ്നേഹിച്ചാരാഞ്ഞ യേശുവേ

ഗുരു നീ തന്നെ വചനം നന്നെ

ഗ്രഹിപ്പിക്ക നിന്‍ ശിഷ്യനെ


രാത്രി മുഴുവന്‍ പ്രാര്‍ത്തിപ്പാനായു-

ണര്‍ന്നിരുന്ന എന്‍ യേശുവേ

പ്രാര്‍ത്തിപ്പാനായും ഉണരാനായും

ശക്തി തരേണം എന്നുമേ


ലോക സ്ഥാനവും സാത്താന്‍

മാനവും വെറുത്ത ദൈവ ജാതനേ

ഏകമാം മനം തന്നിട്ടെന്‍ ധനം

ദൈവം താന്‍ എന്നോര്‍പ്പിക്കുകേ


കൗശലങ്ങളും ഉപായങ്ങളും

പകെക്കും സത്യരാജാവേ

ശിശുവിന്നുള്ള പരമാര്‍ത്ഥത

എന്നിലും നിത്യം കാക്കുകേ


ഇഹ ലോകത്തില്‍ ചിന്തകള്‍

ലേഷം ഏശാഞ്ഞാശ്രിത വല്‌സലാ

മഹല്‍ ശക്തിയാം നിന്‍ ദൈവാശ്രയം

കൊണ്ടെന്നുള്ളം ഉറപ്പിക്കുക


മനുഷ്യരിലും ദൂതന്മാരിലും

അതി സുന്ദര നായോനേ

അനുദിനം നിന്‍ ദിവ്യ സൗന്ദര്യം

എന്നാമോദമാകേണമേ


Yesuve Ninte Roopamiyeente Song Lyrics in English


Yesuve Ninte Roopamiyeente

Kannukalkkethra Soundaryam

Shishyanakunna Enneyum Ninne

Polayakunnu Muzhuvan


Snehamaam Ninnekkandavan - Pinne

Snehikkate Jeevikkumo

Dahippeekkanam Enne Ashesham

Sneham Nalkanam En Prabho


Deenakkaarayum Heenannmaarayum

Aashwasippippaan Vannoone

Aanandathode Njaan Ninnepole

Kaarunyam Cheyvaan Nalkooke


Daasanepole Sevanam Cheytha

Daivaththil Ekajaththane

Vasam Cheyyanam Ee Nin Vinayam

Ente Ullilum Naaththane


Paapikalude Vipareethaththae

Ellam Sahichha Kunjaade!

Kopippaanalla Kshamippaanulla

Shakti Enikkum Nalkooke


Ente Pithavinte Hithameppozhum

Modamoduthan Cheythone

Ente Ishtavum Daiva Ishtaththine

Anuroopamaakkaname


Thiruvazhuththu Shaishavum Thottu

Snehichhaaraanjha Yesuve

Guru Nee Thanney Vachanam Nanne

Grahippikka Nin Shishyanne


Raathri Muzhuvan Prarthippaanayu-

Narnnirunnu En Yesuve

Prarthippaanayum Unaraanaayum

Shakti Tharendhu Ennume


Loka Sthaanavum Saaththaan

Maanavum Verutha Daiva Jaaththane

Ekamam Manam Thannitten En Dhanam

Daivam Thaan Ennoorpikkukae


Kaushalangalum Upayaangalaum

Pakekkum Sathyaraajavve

Shishuvinnulla Paramarthatha

Ennilelum Nithyam Kaakkukae


Iha Lokaththil Chinthakal

Lesham Eshaanyaasritha Valsalaa

Mahal Shakthiyaam Nin Daivaashrayam

Kondennullam Urappikkuka


Manushyarilum Doothanmarilum

Athi Sundara Naayone

Anudhinam Nin Divya Soundaryam

Ennaamodamaakannamae


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section