Type Here to Get Search Results !

യേശുവിന്‍ സ്വന്തം മത്രെ | Yeshuvin Swanthamatre Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

Yeshuvin Swanthamatre Song Lyrics in Malayalam


യേശുവിന്‍ സ്വന്തമത്രെ ഞാന്‍-ഇന്നും എന്നും

യേശുവിന്‍ സ്വന്തമത്രെ ഞാന്‍


നാഴിക ഇതു മുതല്‍-നാഥാ നിന്‍ കനിവാലെ

നാശകവഴി വെടിഞ്ഞേന്‍-യേശുനാഥാ (യേശുവിന്‍..)


പുത്തന്‍ ജീവനെനിക്കു-ദത്തമായെന്‍ നാഥനാല്‍

നിത്യമെനിക്കു സുഖമേ-കൃപയാലെ (യേശുവിന്‍..)


ശാന്തമാമെന്നാത്മാവെ-കാന്തനാം നിന്നില്‍ നിന്നു

ഹന്ത പിരിപ്പാനൊന്നിന്നും-കഴിവില്ല (യേശുവിന്‍..)


എന്നുടെ ഗാനമിനി-മന്നവ മന്നനീശോ

നിന്നുടെ മഹത്വത്തിനായ്-മാത്രമെന്നും (യേശുവിന്‍..)


സ്വര്‍ഗ്ഗമെനിക്കുള്ളതു-ഭാഗ്യമെനിക്കു നിത്യം

സ്വര്‍ഗ്ഗദൂതരെന്‍ സ്നേഹിതര്‍ കൃപയാലെ (യേശുവിന്‍..)


സത്യസമാധാനമേ-നിത്യ സന്തോഷമല്ലോ

കര്‍ത്തനെനിക്കു സ്വന്തമേ-കൃപയാലെ (യേശുവിന്‍..)


പുത്തന്‍ ജീവനെന്നേശു-കര്‍ത്തനോടു ചോദിച്ചേന്‍

ദത്തമായല്ലോ എനിക്കു-കൃപയാലെ (യേശുവിന്‍..)


എന്റെ ഹൃദയമിതാ-നിന്റെ മുമ്പില്‍ വയ്ക്കുന്നേന്‍

നിന്റെ ചിന്ത എനിക്കു താ-കൃപയാലെ (യേശുവിന്‍..)


Yeshuvin Swanthamatre Song Lyrics in English


Yeshuvin swanthamatre njan—innum ennum

Yeshuvin swanthamatre njan


Naazhika ithu muthal—naatha nin kanivale

Naashakavazhi vedinjen—Yesunatha (Yeshuvin...)


Puthan jeevanenikku—dathamaayen nathanal

Nithyamenikku sukhame—kripayale (Yeshuvin...)


Shanthamaamennathmaave—kanthanaam ninnil ninnu

Hanth pirippanonninum—kazhivilla (Yeshuvin...)


Ennude ganamini—mannava mannaneesho

Ninnude mahathwathinay—maathramennum (Yeshuvin...)


Swargamenikkullathu—bhagyamenikku nithyam

Swargadootharen snehithar—kripayale (Yeshuvin...)


Sathyasamadhaname—nithya santhoshamallo

Karthanenikku swanthame—kripayale (Yeshuvin...)


Puthan jeevanenjesu—karthanodu chodichen

Dathamaayallo enikku—kripayale (Yeshuvin...)


Ente hridayamitha—ninte mumpil vaikkunnen

Ninte chinta enikku thaa—kripayale (Yeshuvin...)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section