വിതച്ചീടുക നാം Song Lyrics in Malayalam
വിതച്ചീടുക നാം-സ്വര്‍ഗ്ഗത്തിന്റെ വിത്താം
ക്രിസ്തന്‍ സുവിശേഷം-ഹൃദയങ്ങളില്‍
ആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനേയും,-തക്ക കാലത്തില്‍
കൊയ്ത്തുകാലത്തില്‍-നാം സന്തോഷിച്ചും
കറ്റകള്‍ ചുമന്നും-കൊണ്ടു വന്നീടും.
വിതച്ചീടുക നാം-സ്നേഹത്തിന്‍ അദ്ധ്വാനം
ഒരു നാളും വ്യര്‍ത്ഥം-അല്ല ആകയാല്‍
എന്നും പ്രാര്‍ഥിച്ചീടിന്‍-വേലയില്‍ നിന്നീടിന്‍
വിത്തു നനച്ചീടിന്‍ കണ്ണുനീരിനാല്‍- (കൊയ്ത്തു..)
വിതച്ചീടുക നാം-വര്‍ദ്ധനയെ ദൈവം
നല്‍കും സര്‍വ്വനേരം-തന്‍ വന്‍ ശക്തിയാല്‍
വേനല്‍ക്കാലം വര്‍ഷം-കാറ്റുശീതം ഉഷ്ണം
ചെയ്യും ദൈവ ഇഷ്ടം-ഭൂമി നില്ക്കും നാള്‍- (കൊയ്ത്തു..)
വിതച്ചീടുക നാം-തടസ്സം അനേകം
സാത്താന്‍ കൊണ്ടെന്നാലും-തന്‍ വൈരാഗ്യത്തില്‍
തളര്‍ന്നു പോകാതെ-സ്നേഹവും വിടാതെ
നില്‍ക്ക ക്ഷീണിക്കാതെ-ക്രിസ്തന്‍ ശക്തിയില്‍- (കൊയ്ത്തു..)
വിതച്ചീടുക നാം-വിതയ്ക്കുന്ന കാലം
അവസാനിച്ചീടും-എത്ര വേഗത്തില്‍
ഇപ്പോള്‍ വിതയ്ക്കാതെ-ഇരുന്നാല്‍ കൊയ്യാതെ
രക്ഷകന്‍ മുമ്പാകെ-നില്‍ക്കും ലജ്ജയില്‍- (കൊയ്ത്തു..)
വിതച്ചീടുക നാം-ദിവ്യസമാധാനം
മുളച്ചീടുവോളം ശൂന്യദേശത്തില്‍
മരുഭൂമി കാടും-ഉല്‍സവം കൊണ്ടാടും
പര്‍വ്വതങ്ങള്‍ പാടും-ദൈവതേജസ്സില്‍ (കൊയ്ത്തു..)
വിതച്ചീടുക നാം Song Lyrics in English
Vithacheeduka Naam - Swargathinte Viththaam
Kristan Suvishesham - Hridayangalil
Aathmamari Peyyum - Daivam Kripa Cheyyum
Tharum Koythineyum - Thakka Kaalamthil
Koythukaalamthil - Naam Santhoshichum
Kattakal Chumannum - Konda Vannidum.
Vithacheeduka Naam - Snehamthinte Adhwanam
Oru Naalum Vyrtham - Allaa Aakaayaal
Ennum Prarthicheedhin - Velaayil Ninneedhin
Viththu Nanachidhin Kannuneerinaal - (Koythu..)
Vithacheeduka Naam - Vardhanaye Daivam
Nalkum Sarvaneeram - Than Vann Shakthiyaal
Veenalkkaalam Varsham - Kaattushitham Ushnam
Cheyyum Daiva Ishtam - Bhoomi Nilkkum Naal - (Koythu..)
Vithacheeduka Naam - Thadassam Anaykalam
Saathan Kondennaalum - Than Vairagythil
Thalarnnu Pokaathe - Snehamum Vidhaathe
Nilkka Ksheenikkaathe - Kristan Shakthiyil - (Koythu..)
Vithacheeduka Naam - Vithaykunnu Kaalam
Avasaanichidum - Ethra Vegathil
Ippol Vithaykkathe - Irunnaal Koyyathe
Rakshakan Mumbaake - Nilkkum Lajjayil - (Koythu..)
Vithacheeduka Naam - Divyasamaadhaanam
Mulachiduvollam Shoonyadesathil
Marubhoomi Kaadum - Ulsavam Kondaadum
Parvathangal Paadum - Daivathejasil (Koythu..)