Type Here to Get Search Results !

വിശ്വാസത്തില്‍ എന്നും | Vishwasathil Ennum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വിശ്വാസത്തില്‍ എന്നും Song Lyrics in Malayalam


വിശ്വാസത്തില്‍ എന്നും മുന്നേറും ഞാന്‍  

വിശ്വാസത്താല്‍ എല്ലാം ചെയ്തീടും ഞാന്‍ (2)  

ഒന്നും അസാധ്യമായ്‌ ഇല്ലെന്റെ മുന്‍പിലിനി  

ജയം എനിക്കുണ്ട് (2)  


ഞാന്‍ ഒട്ടും പിന്മാറുകില്ല വിശ്വാസച്ചുവടുകള്‍  

മുന്നോട്ട് മുന്നോട്ട്  

ആരെല്ലാം എതിര്‍ത്താലും എന്തെല്ലാം ഭവിച്ചാലും  

പിന്മാറുകില്ലിനി ഞാന്‍  

അധികാരത്തോടെ ഇനി കല്പിക്കും ഞാന്‍  

പ്രതികൂലങ്ങള്‍ മാറിപ്പോകും  

ഒന്നും അസാധ്യമായ്‌ ഇല്ലെന്റെ മുന്‍പിലിനി  

ജയം എനിക്കുണ്ട്  


അനര്‍ത്ഥമുണ്ടെന്നു ഞാന്‍ ഭയപ്പെടില്ല  

തോല്‍വി വരെന്നും ഞാന്‍ ഭയപ്പെടില്ല (2)  

ശത്രു ജയിക്കുമെന്നോ ഭാവി നശിക്കുമെന്നോ  

ഇനിമേല്‍ ഞാന്‍ ഭയപ്പെടില്ല (2) (ഞാന്‍..)  


ലോകത്തിനോ ഇനി ശാപത്തിനോ  

പാപത്തിനോ ഞാന്‍ അധീനനല്ല (2)  

സാത്താന്യ ശക്തിയിന്മേല്‍ ശാപബന്ധനത്തിന്മേല്‍  

ജയം എനിക്കുണ്ട് (2) (ഞാന്‍..)  


ആകുല ചിന്തയാല്‍ നിറയുകില്ല  

ഭാരങ്ങളോര്‍ത്തിനി കരയുകില്ല (2)  

തക്കസമയത്തെനിക്കെല്ലാമൊരുക്കുന്നവന്‍  

ഒരിക്കിലും കൈവിടില്ല (2) (ഞാന്‍..)  


Vishwasathil Ennum Song Lyrics in English


Vishwasathil ennum munnerum njan  

Vishwasathaal ellam cheythidum njan (2)  

Onnum asadhyamaayi illente munpilini  

Jayam enikkundu (2)  


Njan ottum pinmarukilla vishwasachuvadukal  

Munnottu munnottu  

Aarellaam ethirthaalum enthallaam bhavichaalum  

Pinmarukillini njan  

Adhikaarathode ini kalpikkum njan  

Prathikoolangal maarippokum  

Onnum asadhyamaayi illente munpilini  

Jayam enikkundu  


Anarthamundenne njan bhayapedilla  

Tholvi varennum njan bhayapedilla (2)  

Shathru jayikkumennum bhaavi nashikkumennum  

Inime njan bhayapedilla (2) (Njan..)  


Lokathino ini shaapathino  

Paapathino njan adheenanalla (2)  

Saathaaniya shakthiyinmel shaapabandhanathinmel  

Jayam enikkundu (2) (Njan..)  


Aakula chinthayal nirayukilla  

Bhaaranagalorthini karayukilla (2)  

Thakkasamayathenikkellam orukkunnavan  

Orikkilum kaividilla (2) (Njan..)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section