Type Here to Get Search Results !

വിശ്വാസത്താലെന്നും | Vishwasathaal Ennum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വിശ്വാസത്താലെന്നും Song Lyrics in Malayalam


വിശ്വാസത്താലെന്നും മുന്നേറും ഞാന്‍  

വിശ്വാസത്തില്‍ എല്ലാം ചെയ്തീടും ഞാന്‍  

യേശുവിന്‍ രക്തത്താല്‍ ജയമുള്ളതാല്‍  

സംഹാരകന്‍ എന്നെ കടന്നു പോകും (2) (വിശ്വാസ..)  


കെരീത്ത് തോട്ടിലെ വെള്ളം വറ്റിയാലും  

കാക്കയിന്‍ വരവതു നിന്നീടിലും (2)  

ഏലിയാവെ പോറ്റിയ ജീവന്റെ ദൈവം (2)  

എന്നെയും പോറ്റുവാന്‍ മതിയായവന്‍ (വിശ്വാസ..)  


എരിയും തീച്ചൂളയ്ക്കുള്ളില്‍ വീണീടിലും  

വിശ്വാസ ശോധന ഏറിയാലും (2)  

അഗ്നിയിന്‍ നാളത്തില്‍ വെന്തുപോയിടാതെ (2)  

സര്‍വ്വശക്തന്‍ ദൈവം പരിപാലിക്കും (വിശ്വാസ..)  


ചെങ്കടലില്‍ തന്‍ ജനത്തെ നടത്തിയോന്‍  

മാറയെ മാധുര്യമാക്കിയവന്‍ (2)  

വിശ്വാസയാത്രയില്‍ കൂടെയിരുന്നെന്നെ (2)  

അത്ഭുതമായെന്നും വഴി നടത്തും. (വിശ്വാസ..)  


Vishwasathaal Ennum Song Lyrics in English


Vishwasathaal ennum munnerum njan  

Vishwasathil ellam cheythidum njan  

Yeshuvin rakthathaal jayamullathaal  

Samharakan enne kadannu pokum (2) (Vishwas..)  


Kerith thottile vellam vattiyalum  

Kaakayinte varavathu ninnidilum (2)  

Eliyave pothiya jeevante daivam (2)  

Enneyum pothuvan mathiyayavan (Vishwas..)  


Eriyum theechoolaykkullil veenidilum  

Vishwasa shodhana eriyalum (2)  

Agniyin naalathil ventupoyidathe (2)  

Sarvashaktan daivam paripaalikkum (Vishwas..)  


Chenkadalil than janathe nadathiyon  

Maaraye maadhuryamaakkiyavan (2)  

Vishwasayathrayil koodeyirunnenne (2)  

Adbhuthamayi ennum vazhi nadathum. (Vishwas..) 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section