വിശുദ്ധിയെ തികച്ചു നാം Song Lyrics in Malayalam
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനില്‍ക്കാം
പ്രിയന്‍വരവിനു താമസം ഏറെയില്ല - തന്റെ
വാഗ്ദത്തങ്ങള്‍ പലതും നിറവേറുന്നേ - ഒരുങ്ങീടാം
യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പം പല
വ്യാധികളാല്‍ ജനം നശിച്ചിടുന്നേ - രാജ്യം
രാജ്യങ്ങളോടെതിര്‍ത്തു തുടങ്ങിയല്ലോ - ഒരുങ്ങീടാം
കൊട്ടാരങ്ങള്‍ തുടങ്ങി കൊട്ടില്‍വരെ ജനം
കണ്ണുനീര്‍ താഴ്വരയിലല്ലയോ - ഒരു
സ്വസ്ഥതയുമില്ല മനുഷ്യര്‍ക്കിഹേ - ഒരുങ്ങീടാം
ആകാശത്തിന്‍ ശക്തി ഇളകുന്നതാല്‍
ഭൂവില്‍ എന്തുഭവിക്കുമെന്നോര്‍ത്തു കൊണ്ട്
ജനം പേടിച്ചു നിര്‍ജ്ജീവരായിടുന്നേ - ഒരുങ്ങീടാം
ബുദ്ധിമാന്മാര്‍ പലര്‍ വീണിടുന്നേ - ദൈവ
ശക്തി ത്യജിച്ചവരോടിടുന്നേ - ലോക
മോഹങ്ങള്‍ക്കധീനരായ് തീരുന്നതാല്‍ - ഒരുങ്ങീടാം
മേഘാരൂഡനായി വന്നിടുമേ പതിനായിരം
പേരതില്‍ സുന്ദരന്‍ താന്‍ - തന്റെ
കോമളരൂപം കണ്ടാനന്ദിപ്പാന്‍ - ഒരുങ്ങീടാം
മാലിന്യപ്പെട്ടിടാതോടീടുക മണവാളന്‍
വരവേറ്റം അടുത്തുപോയി - മണിയറ
യില്‍ പോയി നാം ആശ്വസിപ്പാന്‍ - ഒരുങ്ങീടാം
Vishudhiyethe Thikachu Naam Song Lyrics in English
Vishudhiyethe thikachu naam orunginilkkaam
Priyan varavin tamasam erayilla - thante
Vaagdanangal palathum niraverunnu - orungidam
Yuddhangal kshamangal bhookampam pala
Vyadhikalal janam nashichidunne - rajyam
Rajyangalodethirthu thudangiyallo - orungidam
Kottarangal thudangi kottilvare janam
Kannuneer thazhvarayilallayo - oru
Swasthathayumilla manushyarkihe - orungidam
Aakasathin shakthi ilakunnathal
Bhoovil enthubhavikkumenorthu kondu
Janam pedichu nirjeevaraayidunne - orungidam
Buddhimanmar palar veenidunne - daiva
Shakthi thyajichavarodidunne - loka
Mohangal kadhinarayi theerunathal - orungidam
Megharoodanayi vannidume pathinayiram
Perathil sundaran than - thante
Komalaroopam kandaanandippan - orungidam
Maalinyappedidathodeedu manavalan
Varaveettam aduthupoyi - maniyara
Yil poyi naam aashwasippan - orungidam