വിശ്വം കാക്കുന്ന നാഥാ Song Lyrics in Malayalam
വിശ്വം കാക്കുന്ന നാഥാ
വിശ്വൈകനായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിന്‍ ആത്മചൈതന്യം നിറയ്ക്കൂ
ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യമെന്നില്‍ ചൊരിയേണമേ
അകലാതെ അകലുന്ന സ്നേഹാംബരം
നീ അറിയാതെപോകുന്നു എന്‍ നൊമ്പരം
അന്യനാണെങ്കിലും എന്റെയീ കണ്ണുനീര്‍
ധന്യമായ്ത്തീരട്ടെ നിന്‍ വീഥിയില്‍
Vishwam Kaakkunna Naatha Song Lyrics in English
Vishwam kaakkunna naatha
Vishvaikanayaka
Aathmavil eriyunna theeyanaykku
Nin aathmachaithanyam niraykku
Idayan kaivitta kunjadukal
Irulil kaithiri thirayumbol
Aarumillathavarkabhayam nalkum
Karunyamennil choriyeename
Akalathe akalunna snehambaram
Nee ariyathe pokunnu en nombaram
Anyanaannenkilum enteyi kannuneer
Dhanyamaaytheeratte nin veedhiyil