Type Here to Get Search Results !

വെളുപ്പിനേയെഴുന്നേറ്റെന്‍ | Veluppineyezunnueten Jesus Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വെളുപ്പിനേയെഴുന്നേറ്റെന്‍ Song lyrics in Malayalam


വെളുപ്പിനേയെഴുന്നേറ്റെന്‍ യേശുവിനോടെന്റെ

കാര്യങ്ങളോരോന്നായ്‌ പറഞ്ഞു വയ്ക്കും

ഇന്നു ഞാന്‍ എന്തെല്ലാം ചെയ്താലും

അതിലെല്ലാം നാഥാ നിന്നെ ഉൾപ്പെടുത്തും

നിന്നിഷ്ടം അറിഞ്ഞെല്ലാം നിർവഹിക്കും (വെളുപ്പിനേ..)


ഓരോ ചിന്തയും ബുദ്ധിയിലുദിക്കുമ്പോൾ

നിന്‍ സ്തുതി മനസ്സിന്റെ മന്ത്രമാകും

ഓരോ വ്യക്തിയും അരികിൽ അണയുമ്പോൾ

നിന്‍ മുഖം കാണുമെന്നകക്കണ്ണുകൾ

ഞാനുമെന്നേശുവും ഒന്നിച്ചു നിന്നാൽ

ലക്ഷ്യം നേടാം വിജയം വരിക്കാം (2) (വെളുപ്പിനേ..)


ഓരോ ചുവടും മുന്നോട്ട് വയ്ക്കുമ്പോൾ

നിന്‍ പാദമുദ്രകൾ ഞാന്‍ പിന്തുടരും

ഓരോ മാർഗ്ഗവും തിരഞ്ഞെടുത്തീടുമ്പോൾ

നിന്നോട് ചോദിച്ചു വഴിയറിയും

ഞാനുമെന്നേശുവും ഒന്നിച്ച് നിന്നാൽ

ലക്ഷ്യം നേടാം വിജയം വരിക്കാം (2) (വെളുപ്പിനേ..)


വെളുപ്പിനേയെഴുന്നേറ്റെന്‍ Song lyrics in English


Veluppineyezunnueten Yeshuvinodente

Kaaryangalooronnay Paarrunnu Vakkum

Innu Njān Enthallāṁ Cheythālūm

Athilēllāṁ Nāthā Ninne Ulpperrttēkkum

Ninnishtam Ariññellāṁ Nirvvahikkum (Veluppine... )


Oru Chinthayuṁ Buddhiiludikkumpōl

Nin Sthuthi Manassinte Mantramaakum

Oru Vyaktiyum Arikil Anayumpōl

Nin Mukhavum Kaānumennakkakkaṇṇukaḷ

Jñānummennēśuvum Onnithu Ninṟāl

Lakṣyaṁ Nēḍām Vijayaṁ Varikkām (2) (Veluppine...)


Oru Chuvadum Munnotu Vaykkumpōl

Nin Pādāmudrakal Jñān Pinṟuṭarum

Oru Mārggaṁum Thiranjēṭṭeṭumpōl

Ninnōṭu Chōdichu Vazhiyariyum

Jñānummennēśuvum Onnithu Ninṟāl

Lakṣyaṁ Nēḍām Vijayaṁ Varikkām (2) (Veluppine...)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section