വരം അരുളീടുക Song Lyrics in Malayalam
വരം അരുളീടുക-പരമഗുരോ-ഈ
ചെറു ബാലകരാം-അടിയാരില്‍
വിരവൊടു തിരുമുന്‍പില്‍ അടിവണങ്ങി
ഒരു മനസ്സായ് നിന്നെ-സ്തുതിച്ചീടുവാന്‍- (വരം..)
നിത്യവും നിന്‍ തിരു നന്മകളെ
നന്ദിയോടെന്നും നി-നച്ചു ഞങ്ങള്‍
സ്തുതി ഗീതങ്ങളെ പാടീടുവാന്‍
ശക്തിയും ഭക്തിയും-അരുള്‍ വരദാ- (വരം..)
രക്ഷകനേശുവി-ങ്ങിക്ഷിതിയില്‍
പക്ഷമോടടിയാരെ-രക്ഷ ചെയ്‌വാന്‍
മോക്ഷപുരം വെടിഞ്ഞൊരു കന്യാ-
കുക്ഷിയില്‍ ആയ തന്‍ പക്ഷമോര്‍പ്പാന്‍- (വരം..)
ബാലകരാമടിയ-ങ്ങളുടെ
ശീലദോഷാദികള്‍-ആസകലം
ചേലോടു നീക്കി നിന്‍ ആജ്ഞകളെ
കാലമതില്‍ ഞങ്ങള്‍-കാത്തു കൊള്‍വാന്‍- (വരം..)
സത്യവേദോപദേ-ശങ്ങളെയും
സ്തുത്യം നിന്‍ തിരുവ-ചനങ്ങളെയും
ബുദ്ധിയോടെ അടി-യാര്‍ പഠിച്ചു
മുക്തിവിദ്യാദി ല-ഭിച്ചുകൊള്‍വാന്‍- (വരം..)
വരം അരുളീടുക Song Lyrics in English
Varam Aruleeduka-Paramaguro-ee
Cheru Baalakaram-Adiyaaril
Viravodu Thirumunpil Adivannangi
Oru Manassayi Ninne-Stuthicheeduvan- (Varam..)
Nithyavum Nin Thiru Nanmakale
Nandiyodennum Ni-Nachu Njangal
Sthuthi Geethangaley Paadiduvan
Shakthiyum Bhakthiyum-Arul Varada- (Varam..)
Rakshakaneshuvi-Gnikkishithiyil
Pakshamodadiyaare-Raksha Cheyyuvan
Mokshapuram Vedinjoru Kanya-
Kukshiyil Aaya Than Pakshamoorthan- (Varam..)
Baalakaraadya-ungalude
Sheeladoshaadikal-Aasakalem
Chelodu Neeki Nin Aajnakale
Kaalamathil Njangal-Kaaththukolvan- (Varam..)
Sathyavedaopadeshangaleyum
Sthuthyam Nin Thiru-Chanangaleyum
Buddhiyode Adiyaar Pathichu
Muktividyaadi Labhichukolvan- (Varam..)