Type Here to Get Search Results !

വന്നേന്‍ കാല്‍വരി കുരിശതിന്‍ | Vannem Kaalvari Kurishathin Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വന്നേന്‍ കാല്‍വരി കുരിശത്തിന്‍ Song Lyrics in Malayalam


വന്നേന്‍ കാല്‍വരി കുരിശത്തിന്‍ അരികെ-നോക്കി

നിന്നേന്‍ എന്‍ പാപബലിയായവനെ


എന്നെപ്രതി മുറിഞ്ഞ കാല്‍കരങ്ങള്‍-ക്ഷീണം

ഏറെ സഹിച്ച തിരു അരുമ ജഡം

തന്നില്‍ തന്നെ വ്യസനം അടക്കിയതും-പ്രാണന്‍

താനായി വിട്ട ദിവ്യ നിലയെയും ഞാന്‍-കണ്ടു- (വന്നേന്‍..)


കണ്ടേനെന്നൊടു തിരു സ്നേഹബലം തിരു

കരുണ നീതിയും ഒന്നായ്‌ ചേര്‍ന്ന വിധം

പണ്ടേ യാഗത്തെ പാപത്തിന്‍ നിമിത്തം-ചെയ്‌വാന്‍

പറുദീസായില്‍ നിയോഗിച്ചതിന്‍ നിവൃത്തി-കണ്ടു- (വന്നേന്‍..)


എന്‍ പേര്‍ക്കുകൊണ്ട അടി മുറിവുകളും-കായം

എങ്ങും നുറുങ്ങി രക്തം ഓടിയതും

എന്‍ പേര്‍ക്കു വിട്ട ദീര്‍ഘശ്വാസങ്ങളും-എല്ലാം

ഇപ്പാപി എന്നും ധ്യാനിച്ചിഹ വസിപ്പേന്‍-താണു- (വന്നേന്‍..)


അയ്യോ പാപത്തിന്‍ ശിക്ഷ ഭയങ്കരമേ-ഇനി

അടിയന്‍ എന്‍ ഈശോ നിനക്കായിരിപ്പേന്‍

മെയ്യായെന്‍ ദേഹം ദേഹി ആത്മാവും-മേലാല്‍

വിനയത്തോടെ നിനക്കായ്‌ ചെലവിടുവേന്‍-പാപി- (വന്നേന്‍..)


Vannem Kaalvari Kurishathin Song Lyrics in English


Vannem Kaalvari Kurishathin Arike-Nokki

Ninne En Pāpa Baliāyavane


Enneprathi Muriñña Kaal Karangale-Ksheenam

Ere Sahicha Thiru Aruma Jadam

Thannil Thanne Vyasana Adakkiyathum-Prāṇan

Thānāyi Vitta Divya Nilayayeṅṅāṇu-Kaṇdu- (Vannem..)


Kaṇṭēnennōṭu Thiru Snehabalam Thiru

Karuna Neethiyum Onnayi Chernna Vidhāṁ

Pandē Yāgathē Pāpathin Nimittham-Chevān

Parudeesāyil Niyōgichathin Nivr̥tti-Kaṇṭu- (Vannem..)


En Pērkku Koṇṭa Aṭi Muriṟukaḷuṁ-Kāyaṁ

Engu Nuraṅṅi Raktham Ōṭiyathum

En Pērkku Viṭṭa Dīrghashwāsaṅṅaḷuṁ-Ellām

Ippāpi Ennum Dhyānicca Iha Vasippeñ-Thāṇu- (Vannem..)


Ayyō Pāpathin Shiksha Bhayankara-Mē

Aḍiyan En Eesho Ninakkāyirippēn

Meyyāyeṇ Dēham Dēhi Ātmaavum-Mēlāl

Vinayatōṭe Ninakkāy Chelaviduven-Pāpi- (Vannem..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section