Type Here to Get Search Results !

വന്ദനം യേശുപരാ | Vandanam Yeshupara Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വന്ദനം യേശുപരാ Song Lyrics in Malayalam


വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ!

വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു നാമത്തിന്നാദരവായ്


ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു വന്നു ചേരുവതിനായ്

തന്ന നിന്‍ നമ്പമാം കൃപയ്ക്കഭി-വന്ദനം ചെയ്തിടുന്നേ (വന്ദനം..)


നിന്‍ രുധിരമതിനാല്‍ പ്രതിഷ്ഠിച്ച-ജീവപുതുവഴിയായ്‌

നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌ-വന്നിടാമേ സതതം (വന്ദനം..)


ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കള്‍ക്കരുളാന്‍

പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ (വന്ദനം..)


വാനദൂതഗണങ്ങള്‍ മനോഹര ഗാനങ്ങളാല്‍ സതതം

ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്കു (വന്ദനം..)


മന്നരില്‍ മന്നവന്‍ നീ മനുകുലത്തിന്നു രക്ഷാകാരന്‍ നീ

മിന്നും പ്രഭാവമുള്ളോന്‍ പിതാവിനു സന്നിഭന്‍ നീയല്ലയോ (വന്ദനം..)


നീയൊഴികെ ഞങ്ങള്‍ക്കു സുരലോകെയാരുള്ളു ജീവനാഥാ

നീയൊഴികെയിഹത്തില്‍ മറ്റാരുമില്ലാഗ്രഹിപ്പാന്‍ പരനേ (വന്ദനം..)


Vandanam Yeshupara Song Lyrics in English


Vandanam Yeshupara! Ninakkennum Vandanam Yeshupara!

Vandanam cheyyunnu ninnadiyar thiru namathinnadaravay


Innu nin sannidhiyil adiyarkku vannu cheruvathinay

Thanna nin nammamam kripayyabhi-vandanam cheyidunnu (Vandanam..)


Nin rudhiramathinal prathishticha-jeevaputhuvazhiyaay

Ninnadiyarkku-pithavin sannidhow-vannidame sathatham (Vandanam..)


Ithra mahathvamulla padaviye ippuzhukkalkkarulan

Pathrathayethumilla ninte kripayethra vichithramaho (Vandanam..)


Vanadoothaganangal manohara ganangalal sathatham

Oonamenye pukazhthi sthuthikkunna vanavane ninakku (Vandanam..)


Mannaril mannavan nee manukulatthinnu rakshakaran nee

Minnum prabhavullon pithavinu sannibhan neeyallayo (Vandanam..)


Neeyozhike njangalkku suralokeyarulla jeevanatha

Neeyozhike ihathil mattarumilla agrahikkan parane (Vandanam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section