വന്ദനം വന്ദനം സത്യ Song Lyrics in Malayalam
വന്ദനം വന്ദനം സത്യ-ദൈവ പിതാവേ നിനക്കു
നന്ദനനാം യേശുമൂലം-വന്ദനം ഉണ്ടാക ആമേന്‍
ഇന്നിലം തന്നില്‍ ഉളവാം-എത്രയോ വിപത്തില്‍ നിന്നു
ഇന്നുവരെ ഞങ്ങളെ നീ കാത്തുരക്ഷിച്ചു അതിന്നായ്- (വന്ദനം..)
പാര്‍ത്തലെ പാപത്തില്‍ ഉളവാം-എത്രയോ വിപത്തില്‍ നിന്നു
പാരരചരോടമാത്യര്‍-മന്ത്രതന്ത്രികള്‍ പലരും
ചീര്‍ത്ത ബലമുള്ളവര്‍-ധനികരായവരും മറ്റും
ആര്‍ത്തിയോടു ജീവന്‍ വിട്ടു-ഞങ്ങള്‍ ശേഷിച്ചു അതിന്നായ്- (വന്ദനം..)
ഇക്ഷിതി തന്നില്‍ ഭവിച്ച-ക്ഷാമ രോഗാദികളൊരു
ശിക്ഷയെന്നപോല്‍ പടര്‍ന്നു-രോഷണം കൊള്‍വാരനേകര്‍
ഇത്ര വല്യാപത്തില്‍ നിന്നും-ശത്രുവാം പിശാചില്‍ നിന്നും
ഭദ്രമായി ഞങ്ങളെ നീ കാത്തു രക്ഷിച്ചു അതിന്നായ്- (വന്ദനം..)
സത്യമാം തിരുവചനം-മൃത്യുവശന്മാര്‍ക്കശനം
പഥ്യമായെല്ലാവരും കൈ-ക്കൊണ്ടു നടന്നീടുവാനും
ഓടിയ കാലം അതിങ്കല്‍-വാടിയ ധരാതലത്തില്‍
മോടിചേര്‍ത്തനുഗ്രഹിച്ച-നിന്‍ കൃപയ്ക്കായി നിനക്കു- (വന്ദനം..)
ഇന്നിനിപ്പുതു വര്‍ഷത്തില്‍-മന്നിതില്‍ വാഴും മനുഷ്യര്‍
നന്ദിയോടുപജീവിപ്പാന്‍-തന്നരുള്‍ക നിന്‍ കൃപയെ
ഭൃത്യരും സര്‍വ്വ സംഘവും-സത്യവിശ്വാസികള്‍ മറ്റും
നിത്യവും ശുഭപ്പെടുവാന്‍, നിര്‍മ്മലാ അനുഗ്രഹിക്ക- (വന്ദനം..)
Vandanam Vandanam Sathya Song Lyrics in English
Vandanam Vandanam Sathya-Daiva Pithave Ninakku
Nandananam Yeshumoolam-Vandanam Undaaka Amen
Innilam Thannil Ulavam-Ethrayyo Vipathil Ninnu
Innu Vare Njangale Nee Kaathurakshichu Athinnay- (Vandanam..)
Parthale Papathil Ulavam-Ethrayyo Vipathil Ninnu
Pararacharodamathyarm-Manthrathanthrikal Palarum
Cheertha Balamullavar-Dhanikaryayavarum Mattum
Arthiyodu Jeevan Vittun-Njangal Sheshichu Athinnay- (Vandanam..)
Ikshithi Thannil Bhavicha-Kshama Rogadhikaloru
Shikshayennapol Padarnnu-Roshanam Kolvaranekar
Ithra Valyapathil Ninnum-Shathruvam Pishachil Ninnum
Bhadramaayi Njangale Nee Kaathu Rakshichu Athinnay- (Vandanam..)
Sathyamam Thiruvachanam-Mrithyuvashanmarikkashanam
Pathyamaayellavarum Kai-Kkondu Nadanniduvanum
Odiya Kaalam Athingal-Vadiya Dharathalathil
Modicherthanu-Grahicha Nin Kripaykaayi Ninakku- (Vandanam..)
Inninippudhu Varshathil-Mannithil Vaazhum Manushyar
Nandiyodu Pujeevippan-Thannarulkka Nin Kripaye
Bhrithyarum Sarva Sanghavum-Sathyavishwasikal Mattum
Nithyamum Shubhapetuvan, Nirmala Anugrahikka- (Vandanam..)