Type Here to Get Search Results !

സ്തോത്രം യേശുനാഥനേ | Stothram Yesunathane Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്തോത്രം യേശുനാഥനേ Song lyrics in Malayalam


സ്തോത്രം യേശുനാഥനേ - മനുവേലനേ മനുവേലനേ


പാത്രഹീനനാകുമെന്നെ - പാര്‍ത്തു നിന്‍ കയ്യാലണച്ചു

ചേര്‍ത്തുകൊണ്ടെന്റെ ദുരിതം - തീര്‍ത്തു രക്ഷിക്കേണമേ - സ്തോത്രം


വിണ്ണിലും ഈ മണ്ണിലും നീ-യെന്നപോലാരുള്ളഹോ

ഉന്നതനാകുന്ന യേശു - മന്നവരില്‍ മന്നനേ - സ്തോത്രം


പൊന്നുലോകം തന്നില്‍ നിന്നു - വന്ന ജീവനാഥനേ

എന്നപേക്ഷയ്ക്കിന്നു ചെവി തന്നു കേട്ടിടേണമേ - സ്തോത്രം


പാരമഴലോടുഴലും പാപിയാമെന്നെ വെടിഞ്ഞു

ദൂരവേ പോയീടരുതേ - ദാവീദിന്‍ കുമാരനേ - സ്തോത്രം


താതനേ എന്‍ നാഥനേ - പാതകര്‍ സങ്കേതമേ

നീതിയോടെ ഭൂതലം വാണീടുവാന്‍ വരേണമേ - സ്തോത്രം


Stothram Yesunathane Song lyrics in English


Stothram Yesunathane - Manuvelaane Manuvelaane


Paathraheenanaakumenne - Paathu nin kayyalaNachu

Cherththukondeyente duritham - Theerthu rakshikkaname - Stothram


Vinnilum ee mannilum nee-yennapolaarullaho

Unnathanakunna Yeshu - Mannavarell Mannane - Stothram


Ponnulokam thannil ninnu - Vanna jeevanaathane

Ennapekshaykinnu chevi thannu kettiduvename - Stothram


Paaramazhaloduzhalum paapiyaamenne vedinju

Doorave poyeedaruthee - Daaveedin kumaarane - Stothram


Thaathane en Naathane - Paathakkar Sanketame

Neethiyode bhoothalam vaaneeduvaan vareyname - Stothram


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section