ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ Song Lyrics in Malayalam
ശുദ്ധാത്മാവേ വന്നെന്നുള്ളില്‍ വാസം ചെയ്യണേ
സത്യാത്മാവേ നിത്യതയിലെത്തുവോളവും
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞുതീരുവാന്‍
പാപം നീതി ന്യായവിധി ബോധമേകിടാന്‍ - ഈ
ശാപഭൂവില്‍ പെന്തക്കോസ്തില്‍ വന്നൊരാവിയെ (ജീവനൂതുക..)
അംബരത്തില്‍ നിന്നിറങ്ങി അഗ്നിനാവുകള്‍
അന്‍പോടമര്‍ന്നെല്ലാരിലും ശക്തിനാമ്പുകള്‍ (ജീവനൂതുക..)
രണ്ടോ മൂന്നോ പെരെവിടെ എന്റെ നാമത്തില്‍
ഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തം (ജീവനൂതുക..)
കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ
ഹല്ലേലുയ്യാ ഗീതം പാടാനൊരുക്കീടണേ (ജീവനൂതുക..)
Shuddhatmave Vannennullil Song Lyrics in English
Shuddhatmave Vannennullil Vaasam Cheyyane
Sathyathmave Nithyathayil Eththuvoolavum
Jeevanuthuka Jeevadhayakaa
Jeevanalayayayi Erinjutheervaanu
Paapam Neethi Nyayavidhi Bodhamekidhaan - Ee
Shaapabhoolil Pentakosthil Vannoraaviye (Jeevanuthuka..)
Ambarathil Ninnirangi Agninavukal
Anpodamarneellaarilum Shaktinaampukal (Jeevanuthuka..)
Randoo Moonoo Peravide Ente Naamaththil
Undavideyundhu Jnaaneneki Vaagdhatham (Jeevanuthuka..)
Kallayulla Hridayangalurukkeedaney
Hallelujah Geetham Paadanoorukkeedaney (Jeevanuthuka..)