Type Here to Get Search Results !

ശ്രീയേശു നാമം അതിശയ നാമം | Shreeyesu Naamam Athishaya Naamam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ശ്രീയേശു നാമം അതിശയ നാമം Song Lyrics in Malayalam


ശ്രീയേശു നാമം അതിശയ നാമം

ഏഴയെനിക്കിമ്പ നാമം


പാപ പരിഹാരാര്‍ത്ഥം പാതകരെ തേടി

പാരിടത്തില്‍ വന്ന നാമം

പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന

പാവനമാം പുണ്യ നാമം


എണ്ണമില്ലാ പാപം എന്നില്‍ നിന്നു നീക്കാന്‍

എന്നില്‍ കനിഞ്ഞ നാമം

അന്യനെന്ന മേലെഴുത്ത് എന്നേക്കുമായ് മായ്ച്ചുതന്ന

ഉന്നതന്റെ വന്ദ്യ നാമം


വാനം ഭൂമി ഏവം പാതാളം ഒരു പോല്‍

വാഴ്ത്തി വണങ്ങും നാമം

വാനിലും ഭൂവിലുമുള്ള എല്ലാ അധികാരത്തെയും

ആയുധം വയ്പ്പിച്ച നാമം


എല്ലാ നാമത്തിലും മേലായ നാമം

ഭക്തര്‍ ജനം വാഴ്ത്തും നാമം

എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുന്പില്‍

വല്ലഭത്വം ഉള്ള നാമം


ഭൂതബാധിതര്‍ക്കും നാനാ വ്യാധിക്കാര്‍ക്കും

മോചനം കൊടുക്കും നാമം

കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠ് രോഗികള്‍ക്കുമെല്ലാം

വിടുതലും നല്‍ക്കും നാമം


നീയിയോടെ രാജ്യ ഭാരമേല്‍പ്പാന്‍ ഭൂവില്‍

വേഗം വരുന്ന നാമം

നാടുവാഴികളാം തന്റെ സിദ്ധരുമായ് ദാവീദിന്‍

സിംഹാസനത്തില്‍ വാഴും നാമം


Shreeyesu Naamam Athishaya Naamam Song Lyrics in English


Shreeyesu Naamam Athishaya Naamam

Ezhayenikkimpa Naamam


Paapa Parihaaraartham Paathakare Thedi

Paari Thaththil Vanna Naamam

Paapamatta Jeevithaththin Maathrikaye Kaattiththanna

Paavanaamaam Punya Naamam


Ennamillaa Paapam Ennullil Ninnudheekkaana

Ennullil Kaninja Naamam

Anyanenna Melezhuththu Ennekkumaay Maayichu Thanna

Unnathanthhe Vandhya Naamam


Vaanam Bhoomi Aevam Paathaalam Oru Pool

Vazhdhi Vanangum Naamam

Vaanilum Bhoovumullallaa Adhikaara Ththayi

Aayudham Vaippicha Naamam


Ella Naamaththilum Meelaaya Naamam

Bhakthar Janam Vaazhdthum Naamam

Ella Muzhankaalum Madangidum Thirumunbil

Vallabhaththvam Ulla Naamam


Bhoothabaadhitharkkum Naanaa Vyadhikaarkkum

Mochanam Kodukkum Naamam

Kurudarkkum Mudhantharkkum Kushtha Roogikkalum Ellaam

Viduthalum Nalkkum Naamam


Neeyiyode Raajya Bhaara Melpaan Bhoovil

Vegam Vannna Naamam

Naaduvaazhikalam Thanthe Sidhdharaumaay Daaveedhin

Simhaasanaththil Vaazhum Naamam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section