സമയമാം രഥത്തില്‍ ഞാന്‍ Song Lyrics in Malayalam
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ ദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍
രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്തം ഇന്നലെക്കാള്‍ അടുപ്പം മുന്നോട്ടോടുന്നു
രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു
തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോഴല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം
നിത്യമായോര്‍ വാസസ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍
എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു
ശുദ്ധന്മാര്‍ക്കു വെളിച്ചത്തില്‍ ഉള്ള അവകാശത്തില്‍
പങ്കുതന്ന ദൈവത്തിന്നു സ്തോത്രം സ്തോത്രം പാടുന്നു
Samayama Rathathil Njan Song Lyrics in English
Samayama Rathathil Njan Swargayathra Cheyyunnu
En Desham Kaannmathinu Badhappettodidunnu.
Aake Alpa Neram Maathram Ente Yathra Theeruvan
Yesuve! Ninakku Stothram Vegam Ninne Kaanaam Njan
Raavile Njan Unarumpol Bhaghyamullor Nishchayam
Ente Yathrayude Antham Innalekkal Aduppam Munnotodunnu
Raathriyl Njan Daivathinte Kaikalil Urangunnu
Appoizhum En Rathathinte Chakram Munnotodunnu
Theduvaan Jadatthinu Sukham Ippolalla Samayam
Swantanattile Daivamukham Kaandkayatrey Vaanchhitham
Sthalam Haa MahaVisheshham Phalam Ethra Madhuram
Vendha Vendha Bhoopradeseam Alla Ente Paarppidam
Nithyamayor Vaasasthalam Enikkunda Swargaththil
Jeevavrikshathinte Phalam Daivaparudeesaayil
Enne Ethirelpaanaayi Daivadoothar Varunnu
Vendumbole Yathrakkaayi Puthu Shakthi Tharunnu
Shuddhanmarku Velichaththil Ulla Avakaashaththil
Panguthanna Daivaththinnu Stothram Stothram Paadunnu