രക്ഷകാ നിന്‍ ആടു Song Lyrics in Malayalam
രക്ഷകാ നിന്‍ ആടു ഞങ്ങള്‍
നീ നടത്തി കാക്കുകേ;
നീ തരേണം ദിവ്യമേച്ചില്‍,
നീ തൊഴുത്തോരുക്കുകേ
യേശുദേവാ യേശുനാഥാ
വില തീര്‍ത്തോന്‍ നീയാമേ,
യേശുദേവ യേശുനാഥാ,
ഞങ്ങള്‍ നിന്റെ സ്വന്തംേ;
സ്നേഹിതന്‍ നീയാക എന്നും,
പാത കാവല്‍ ചെയ്യുക;
തെറ്റുമ്പോള്‍ തിരക്കി വന്നും,
രക്ഷ നല്‍കി പാലിക്ക
യേശുദേവാ യേശുനാഥാ,
പ്രാര്‍ത്ഥിക്കുമ്പോള്‍ കേള്‍ക്കുകേ;
യേശുദേവാ യേശുനാഥാ,
പ്രാര്‍ത്ഥിക്കുമ്പോള്‍ കേള്‍ക്കുകേ;
നീചര്‍ പാപിഷ്ടര്‍ ആയാലും
ചേര്‍ക്കാം എന്നുരച്ചു നീ;
ശക്തന്‍ നീ കൃപാ ദയാലു
ശുദ്ധി രക്ഷ നല്‍കും നീ
യേശുദേവാ യേശുനാഥാ
നിങ്കലേയ്ക്കു വേഗമേ,
യേശുദേവാ യേശുനാഥാ
തിരിക്കേണം ഞങ്ങളെ
വേഗം നിന്‍ പ്രസാദം നേടാന്‍
ഞങ്ങള്‍ പ്രയത്നിക്കട്ടെ;
ഭാഗ്യകര്‍ത്താ രക്ഷകാ നിന്‍
സ്നേഹം ഇങ്ങു വാഴട്ടെ,
യേശുദേവാ യേശുനാഥാ,
സ്നേഹം കാണിച്ചോന്‍ നീയേ;
യേശുദേവാ യേശുനാഥാ,
സ്നേഹിക്കേണം എന്നുംേ.
Rakshakaa Nin Aadu Song Lyrics in English
Rakshakaa Nin Aadu Jnagal
Nee Nadaththi Kaakkuke;
Nee Tharennem Divyamechhil,
Nee Thozhuththoorukkukee
Yesudhevaa Yesunathaa
Vila Theerthon Neeyaame,
Yesudhevaa Yesunathaa,
Jnagal Ninte Svantame;
Snehithan Neeyaaka Ennumm,
Paatha Kaaval Cheyyuka;
Thettumpol Thirakki Vannum,
Raksha Nalki Paalikka
Yesudhevaa Yesunathaa,
Praarthikkumpol Kelkkuke;
Yesudhevaa Yesunathaa,
Praarthikkumpol Kelkkuke;
Neechar Pappishtar Aayaalum
Cherkkaam Ennurachu Nee;
Shakthan Nee Kripaa Dayaaloo
Shuddhi Raksha Nalkum Nee
Yesudhevaa Yesunathaa
Ningaleykku Vegame,
Yesudhevaa Yesunathaa
Thirikkenam Jnagaley
Vegam Nin Prasaadam Nedaan
Jnagal Prayathnikkatte;
Bhaagyakarthaa Rakshakaa Nin
Snehham Ingu Vaazhatthe,
Yesudhevaa Yesunathaa,
Snehham Kaanichon Neeye;
Yesudhevaa Yesunathaa,
Snehikkemennu.