Type Here to Get Search Results !

രാജന്‍ മുമ്പില്‍ നിന്നു | Raajan Mumpil Ninnu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

രാജന്‍ മുമ്പില്‍ നിന്നു Song Lyrics in Malayalam


രാജന്‍ മുമ്പില്‍ നിന്നു നാം

കണ്ടീടും തന്‍ സൌന്ദര്യം

ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ

ദൂതന്മാര്‍ക്കു തുല്ല്യരായ്‌-വാഴും നാം സന്തുഷ്ടരായ്‌

ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ


രാജന്‍ മുമ്പില്‍ നിന്നു നാം

കണ്ടീടും തന്‍ സൌന്ദര്യം

കീര്‍ത്തിക്കും തന്‍ മഹത്വം

ഹല്ലേലൂയ്യാ വേഗത്തില്‍

രാജന്‍ മുമ്പില്‍ നില്‍ക്കും നാം


രാജന്‍ മുമ്പില്‍ നിന്നുനാം-നീക്കും പോരിന്‍ ആയുധം- ഹല്ലേ

തീര്‍ന്നു യുദ്ധാഭ്യാസവും-തീര്‍ന്നെല്ലാ പ്രയാസവും- ഹല്ലേ


രാജന്‍ മുമ്പില്‍ നിന്നു നാം-പ്രാപിക്കും തന്‍ വാഗ്ദത്തം- ഹല്ലേ

നാം പിതാവിന്‍ രാജ്യത്തില്‍-വാഴും നിത്യ തേജസ്സില്‍- ഹല്ലേ


രാജന്‍ മുമ്പില്‍ നിന്നു നാം-ശോഭിക്കും നിരന്തരം- ഹല്ലേ

തീര്‍ന്നു ബലഹീനത-തീര്‍ന്നു എല്ലാ ക്ഷീണത- ഹല്ലേ


രാജന്‍ മുമ്പില്‍ നിന്നു നാം-പ്രാപിക്കും നിത്യാനന്ദം- ഹല്ലേ

നിത്യജീവന്‍ ഇമ്പങ്ങള്‍-തേജസ്സിന്‍ കിരീടങ്ങള്‍- ഹല്ലേ


രാജന്‍ മുമ്പില്‍ നിന്നു നാം-ചെയ്യും സ്നേഹസംസര്‍ഗ്ഗം- ഹല്ലേ

എല്ലാ ദൈവമക്കളും-എന്നും ഒന്നായ്‌ വാണീടും- ഹല്ലേ


രാജന്‍ മുമ്പില്‍ നിന്നു നാം-ചെയ്യും നിത്യവന്ദനം- ഹല്ലേ

നാമും സ്വര്‍ഗ്ഗസൈന്യവും-ഇപ്രകാരം പാടീടും- ഹല്ലേ


Raajan Mumpil Ninnu Song Lyrics in English


Raajan Mumpil Ninnu Naam

Kandidum Than Soundaryam

Halleluya-Halleluya

Doothanmarakku Thullyaraayi-Vaazhum Naam Santhushtarayi

Halleluya-Halleluya


Raajan Mumpil Ninnu Naam

Kandidum Than Soundaryam

Keerthikkum Than Mahathwam

Halleluya Vegathil

Raajan Mumpil Nilkkum Naam


Raajan Mumpil Ninnunam-Neekkum Porin Aayudham- Halle

Theernnu Yuddhaabhyasavum-Theernnellaa Prayaasavum- Halle


Raajan Mumpil Ninnu Naam-Praapikkum Than Vaagdhatham- Halle

Naam Pithaavink Raajyathil-Vaazhum Nithya Thejassil- Halle


Raajan Mumpil Ninnu Naam-Shobhikkum Nirandaram- Halle

Theernnu Balahenatha-Theernnu Ella Ksheenatha- Halle


Raajan Mumpil Ninnu Naam-Praapikkum Nithyaanandam- Halle

Nithyajeevan Impangal-Thejassil Kireedangal- Halle


Raajan Mumpil Ninnu Naam-Cheyyum Snehasamsarggam- Halle

Ella Daivamakkalum-Ennum Onnaayi Vaneedum- Halle


Raajan Mumpil Ninnu Naam-Cheyyum Nithyavandanam- Halle

Naamum Swarggasaainyavum-Iprakaaram Paadeedum- Halle


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section