ഹാ എന്തിപ്പാടയ്യോ Song Lyrics in Malayalam
ഹാ എന്തിപ്പാടയ്യോ ഞാന്‍
എന്തു തരുവേന്‍ ഇതിനീടയ്യോ
ആനന്ദക്കാതലേ പിഴ-
യാളികള്‍ക്കു മോക്ഷവാതിലേ (ഹാ എന്തി..)
ഗതശമനസ്ഥലെ പോവതും-അതില്‍
കുതുകപ്പൂങ്കാവനേ മേവതും
അത്ഭുതനേ മനം നോവതും ഉള്ളില്‍
അളവില്ലാ ദുഃഖം അതാവതും (ഹാ എന്തി..)
മുഴങ്കാല്‍ കുത്തിനിന്നു താണതും-മുമ്മ-
ടങ്ങു മുഖം താഴ്ത്തി വീണതും-
നുറുങ്ങി മനംനൊന്തു കേണതും-മനം
കലങ്ങിത്തപിച്ചേറ്റം വാണതും (ഹാ എന്തി..)
'അബ്ബാ പിതാവേ' വിളിച്ചതും-ക്ലേശം
അകലെച്ചെയ്കെന്നപേക്ഷിച്ചതും
അപ്പിതാവിഷ്ടം ഉറച്ചതും-ഒരു
സ്വര്‍ദൂതന്‍ ആശ്വസിപ്പിച്ചതും (ഹാ എന്തി..)
ആത്മംപരിക്ലേശം കൊണ്ടതും ചോര-
യ്ക്കൊപ്പം വിയര്‍പ്പുടന്‍ പൂണ്ടതും
ശാസ്ത്രം തികച്ചെല്ലാമാണ്ടതും-തന്റെ
ദാസര്‍ വിശ്വാസം കൈക്കൊണ്ടതും (ഹാ എന്തി..)
Ha Enthippadayyo Song Lyrics in English
Ha Enthippadayyo Njan
Enthu Tharuven Ithineedayyo
Aanandakathale Pizha-
Yaalikalkku Mokshavaathile (Ha Enthi..)
Gathashamanasthale Povathum-athil
Kuthukapoonkaavane Mevathum
Adbhuthane Manam Novathum Ullil
Alavillaa Dhukham Athaavathum (Ha Enthi..)
Muzhankaal Kuthininnu Thaanathum-mumma-
Thangu Mukham Thaazthi Veenathum
Nurungi Manamonthu Kenathum-Manam
Kalangithapichettam Vaanathum (Ha Enthi..)
'Abba Pithaave' Vilichathum-Klesham
Akaleycheykkennapekshichathum
Appithaavishtam Uratchathum-Oru
Swardoothan Aashwasippichathum (Ha Enthi..)
Aathmam Pariklesham Kondathum Chora-
Yekkuppam Viyarppudan Poondathum
Shaastram Thikachella Maandathum-Thante
Dhaasar Vishwasam Kaikkondathum (Ha Enthi..)