ഉണ്ടെനിക്കായൊരു മോക്ഷവീട് Song lyrics in Malayalam
ഉണ്ടെനിക്കായൊരു മോക്ഷവീട്
ഇണ്ടലകന്നു ഞാന്‍ വാഴുമങ്ങ്
ദൈവമുണ്ട് അങ്ങ് പുത്രനുണ്ട്
ആത്മാവുണ്ട് ദൈവദൂതരുണ്ട്
കൂടാരമാകുന്ന എന്‍ ഭവനം
വിട്ടകന്നാലെനിക്കേറെ ഭാഗ്യം
കൈകളാല്‍ തീര്‍ക്കാത്ത മോക്ഷ വീട്ടില്‍
വേഗമായിട്ടങ്ങു ചെന്നു ചേരും (ഉണ്ടെ..)
കര്‍ത്തനേശു തന്റെ പൊന്‍കരത്താല്‍
ചേര്‍ത്തിടുമായതിലെന്നെയന്ന്
ഒട്ടുനാള്‍ കണ്ണുനീര്‍ പെട്ടതെല്ലാം
പെട്ടന്ന് നീങ്ങിടുമേ തിട്ടമായ് (ഉണ്ടെ..)
പോകാമെനിക്കെന്റെ രക്ഷകന്റെ
രാജ്യമതിനുള്ളില്‍ വാസം ചെയ്യാം
രോഗം ദുഃഖം പീഢയൊന്നുമില്ല
ദാഹം വിശപ്പുമങ്ങൊട്ടുമില്ല (ഉണ്ടെ..)
ഈ വിധമായുള്ള വീട്ടിനുള്ളില്‍
പാര്‍ക്കുവാനെന്നുള്ളം വാഞ്ചിക്കുന്നു
എന്നു ഞാന്‍ ചെന്നങ്ങു ചേരുമതില്‍
പിന്നീടെനിക്കാപത്തൊന്നുമില്ല (ഉണ്ടെ..)
നൊടിനേരത്തേക്കുള്ള ലഘു സങ്കടം
അനവധി തേജസ്സിന്‍ ഭാഗ്യം തന്നെ
കണ്ണിനു കാണുന്നതൊന്നുമല്ല
കാണപ്പെടാത്തൊരു ഭാഗ്യം തന്നെ (ഉണ്ടെ..)
ഉണ്ടെനിക്കായൊരു മോക്ഷവീട് Song lyrics in English
Undenikkaayoru Mokshaveedu
Indalakannu Njaan Vaazhumang
Daivamundu Angu Puthranundu
Aathmaavundu Daivadhootharundu
Koothaaramaakunna En Bhavanam
Vittakannaale Nikkare Bhagyam
Kaikalal Theerkkatha Moksha Veettil
Vegaamaayittangu Chennu Cherum (Unde..)
Karthaneshua Thanthe Ponkaraththaal
Cherthidumaayathilennayann
Ottunaal Kannuneer Pettathellaam
Pettannu Neengidumae Thittamaay (Unde..)
Pokaamenikkente Rakshakante
Raajyamatinullil Vaasam Cheyyaam
Rogam Duhkham Peedhayonnumilla
Daaham Vishappumangottumilla (Unde..)
Ee Vidhamaayulla Veetthinnullil
Paarkkuvaanennullam Vaanchikkunnu
Ennu Njaan Chennangu Cherumathil
Pinneete Nikaapathonnumilla (Unde..)
Notineerathhekkulla Laghu Sankadham
Anavadhyathejassinu Bhaagyam Thanne
Kanninu Kaanunnathonnummalla
Kaanappedaathoru Bhaagyam Thanne (Unde..)