Type Here to Get Search Results !

തിരുവേദത്തിന്‍ പൊരുളേ | Thiruvethathin Porule Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

തിരുവേദത്തിന്‍ പൊരുളേ Song Lyrics in Malayalam


തിരുവേദത്തിന്‍ പൊരുളേ!  

മമ ഗുരുവായ മഹേശജനേ  

അരുളേണമീ സമയം തവ  

പരമാമൃതമാം വചനം  


പരിശുദ്ധ വേദമതില്‍ നി-  

ന്നത്ഭുത കാര്യങ്ങള്‍ കാണ്മതിനായ്‌  

തുറക്കണമേ മമ കണ്‍കള്‍ നീ  

കൃപയോടു പരാപരനേ - (തിരു..)


പരമാവിയിന്‍ വരമേകണം  

വിരവോടെയീ ദാസനു നീ  

പരമാനന്ദകരമാം മൊഴി  

പരിചോടു ഗ്രഹിപ്പതിനായ്‌ - (തിരു..)


ഉലകമത്തിന്‍ പല ചിന്തകള്‍  

ബലമായി വന്നെന്മനസ്സി-  

ന്നലമ്പല്‍ ചെയ്യാതിരിപ്പാ-  

നടിയനെ കാത്തുസൂക്ഷിക്കണമേ - (തിരു..)


മധുരം തവ വചനം എനിക്കു  

തേന്‍ കട്ടയെക്കാളധികം  

സതതം മഹാനിധിയാമിതു  

സദയം തരണം പരനേ - (തിരു..)


ഉലകമത്തിന്‍ വിലയേറിയ  

പല മുത്തുരത്നങ്ങളെക്കാള്‍  

അലങ്കാരമായ് വിലസീടുന്നു  

ബലമേറിയ നിന്മൊഴികള്‍ - (തിരു..)


മറവായുള്ള മഹാമര്‍മ്മങ്ങള്‍  

മനതാരില്‍ പതിവതിന്നായ്‌  

മറക്കാതെ ഞാന്‍ കരുതീടുവാന്‍  

തരണം കൃപയെയധികം - (തിരു..)


Thiruvethathin Porule Song Lyrics in English


Thiruvethathin Porule!  

Mama Guruvaya Mahesajaney  

Arulenamee Samayam Thava  

Paramamrithamaam Vachanam  


Parishuddha Vedamathil Ni-  

Nnathbhutha Kaaryangal Kaannmathinaayi  

Thurakkaname Mama Kankal Nee  

Kripayodu Paraparaney - (Thiru..)


Paramaaviyin Varamekanam  

Viravodeyee Daasana Nee  

Paramaanandakaramaam Mozhi  

Parichodhu Grahipathinaayi - (Thiru..)


Ulakamathin Pala Chinthakal  

Balamayi Vannennmanassil-  

Nalambal Cheyyathirippaan-  

Nadiyaney Kaathusookshikkamoo - (Thiru..)


Madhuram Thava Vachanam Enikku  

Then Kattayekkaaladhikam  

Sathatham Mahaannidhiyamithu  

Sadayam Tharanam Paraney - (Thiru..)


Ulakamathin Vilayeriya  

Pala Muthurathnangaleikkal  

Alankaaramaayi Vilaseedunnu  

Balameriya Ninmozhikal - (Thiru..)


Maravayulla Mahaamarmangal  

Manathaaril Pathivathinnaayi  

Marakkathe Njaan Karutheeduvaan  

Tharanam Kripayedhikam - (Thiru..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section