തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ Song Lyrics in Malayalam
തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ,
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ,
ഈ ജീവിതമെന്തിനു നാഥാ
പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നുചേര്‍ന്നാര്‍ത്തു പാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍കാറ്റിലലിഞ്ഞു ഞാന്‍ പാടാം
അകലെയാകാശത്തു വിരിയുന്ന താരക
മിഴികളില്‍ നോക്കി ഞാനുയര്‍ന്നുപാടാം
വാനമേഘങ്ങളില്‍ ഒടുവില്‍ നീ എത്തുമ്പോള്‍
മാലാഖമാരൊത്തു പാടാം
Thirunamakeerthanam Paaduvanallenkil Song Lyrics in English
Thirunamakeerthanam Paaduvanallenkil
Naavenikkenthinu Naathaa,
Apadaanamappozhum Aalapichillenkil
Adharangalenthinu Naathaa,
Ee Jeevithamenthinu Naathaa
Pulariyil Bhoopaalam Paadi Unarthunna
Kilikalodonnucherthaa Raaththu Paadam
Puzhayude Sangeetham Chirakettiyaeththunna
Kulirkaattilalijnju Njaan Paadham
Akaleyaakaashaththu Viriyaunna Thaara
Mizhikalil Nookki Njaan Uyarnnupaadham
Vaanameghangalil Oduvil Nee Eththumbol
Maalakhamaaroduththaa Paadham