തിരുചരണ സേവ ചെയ്യും Song Lyrics in Malayalam
തിരുചരണ സേവ ചെയ്യും നരരിലതി പ്രേമമാര്‍ന്ന
പരമഗുണ യേശു നാഥാ നമസ്കാരം
നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയും
വെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം
പശുക്കുടിയില്‍ ജീര്‍ണ വസ്ത്രം അതില്‍ പൊതിഞ്ഞ രൂപമതു
ശിശു മശിഹാ തന്നെയവോ നമസ്കാരം
ക്രൂശില്‍ തിരു ദേഹം സ്വയം യാഗമാക്കി ലോക രക്ഷ
സാധിച്ചൊരു ധര്‍മ്മനിധേ നമസ്കാരം
പിതൃ സവിധമണഞ്ഞു മമ കുറവുകള്‍ക്ക് ശാന്തി ചെയ്‌വാന്‍
മരുവിടുന്ന മാന്യമതേ നമസ്കാരം
നിയുത രവിപ്രഭയോടിഹ പുനര്‍ഗമിച്ചു പാപികള്‍ക്ക്
നിരയ ശിക്ഷ നല്കും വിഭോ നമസ്കാരം
ഉലകിനുള്ള മലിനതകള്‍ അഖിലം പരിഹരിച്ചു ഭൂവില്‍
ദശ ശതാബ്ദം വാഴുവോനെ നമസ്കാരം (തിരുചരണ..)
Thirucharana Seva Cheyyum Song Lyrics in English
Thirucharana Seva Cheyyum Nararilathi Premamaarnna
Paramaguna Yeshu Naathaa Namaskaaram
Nija Janaka Sannidhiyum Vibudharude Vandhanayum
Vedinju Vanna Divya Guru Namaskaaram
Pashukkudiyil Jirna Vasthram Athil Podhinja Roopamathu
Shishu Mashihaa Thannayavo Namaskaaram
Krooshil Thiru Dheham Swayam Yaagamakki Lok Raksha
Saadhichoru Dharmanishdhae Namaskaaram
Pithru Savidhamanjnu Mama Kuravukalkk Shaanti Cheyyvaan
Maruvidunna Maanyamathae Namaskaaram
Niyutha Raviprabhaayodih Punaragamaichu Paapikalkk
Niraya Shiksha Nalkkum Vibho Namaskaaram
Ulakinnulla Malinathakal Akhilaam Pariharichu Bhoovil
Dasha Shathabdam Vazhunoane Namaskaaram (Thirucharanam..)