Type Here to Get Search Results !

നട്ടുച്ച നേരത്ത്, കിണറിന്റെ തീരത്ത് | Nattucca Nerathu, Kinarinte Theerathu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നട്ടുച്ച നേരത്ത്, കിണറിന്റെ തീരത്ത് Song Lyrics in Malayalam


നട്ടുച്ച നേരത്ത്, കിണറിന്റെ തീരത്ത്, വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു

നാരീ, ഒരു പാത്രം ദാഹജലം നീ എനിക്കു നല്‍കൂ...

ആയ്യയ്യോ, നീയൊരു യൂദന്‍! ഞാനിന്നൊരു സമരായത്തി!

ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ?


അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാല്‍

ജീവന്റെ ജലം കോരിത്തരുമല്ലോ ഞാന്‍!

കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും!?

ജീവന്റെ ജലം പിന്നെ എങ്ങനെ കിട്ടും!

ഞാന്‍ നല്‍കും നിത്യ ജലം നീ വിശ്വാസമിയെന്നു കുടിച്ചാല്‍

നാരി നിനക്കൊരു നാളും ദാഹിക്കില്ലാ!

ആ ദിവ്യ ജലം നാഥാ നല്‍കേണമെനിക്കൊരു പാത്രം

വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ!


മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ

അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്റെ ജലം

ഗുരുവേ നീ കോപിക്കരുതേ! വീട്ടില്‍ ഞാന്‍ എന്തിനു പോകാം

ഇല്ലില്ലാ സത്യമെനിക്ക് ഭര്‍ത്താവില്ലാ!

നീ ചൊന്നതു സത്യം തന്നെ, കണവന്മാര്‍ അഞ്ചുണ്ടായി

ഇപ്പോഴുള്ളവനോ നിന്റെ ഭര്‍ത്താവല്ലാ.

നിന്ദിതമെന്‍ ജീവചരിത്രം നീയെങ്ങനെ സര്‍വ്വമറിഞ്ഞു!?

ദൈവകരം തെളിവായ് നിന്നില്‍ കാണുന്നു ഞാന്‍!


മകളേ നീ ശങ്കിക്കേണ്ട, ദൈവത്തിന്‍ പുത്രന്‍ തന്നെ

നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക!

നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍ ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്!

തൃപ്പാദം വിശ്വാസമൊടെ വണങ്ങിടുന്നേ!


Nattucca Nerathu, Kinarinte Theerathu Song Lyrics in English


Nattucca nerathu, kinarinte theerathu, vellathinayi njan kathirippu

Naari, oru paathram daahajalam nee enikku nalku...

Ayyayyo, neeyoru yudhan! Jnaninnoru samarayathi!

Jnan koriya vellam thottal theendalille?


Ariyunnillenthum nee ennodu nee chodichal

Jeevante jalam koritharummallo njan!

Kayarilla paalayumilla neeyenganey vellam korum!?

Jeevante jalam pinne engane kittum!

Jnan nalkum nithya jalam nee vishwasamiyennu kudichal

Naari ninakkoru naalum daahikkilla!

Aa divya jalam naathaa nalkeṇamennikku oru paathram

Veendum njan vellam koran porendallo!


Mahile nee veettil poyi nin kanavaneeyum kondu varu

Appol njan kori vilambam jeevante jalam

Guruvay nee kopikkaruthee! Veettil njan enthinu pokam

Illilla satyamenikku bharthavilla!

Nee chonnathu satyam thanne, kanavanmar anjoondayi

Ippozhullavano ninte bharthavalla.

Ninditamennu jeevacharithram neeyenganey sarvamarinjhu!?

Daivakaram thelivay ninnil kaanunnu njan!


Makale nee shankikkenda, daivathin puthran thanne

Nin munpil nilkunnu nee arinjukoḷk!

Naathaa nin thirumozhi kelkkan bhagyamennikkenganeyundaayi!

Thrippadam vishwasamode vanangidunnu!


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section