നന്മ മാത്രമേ Song Lyrics in Malayalam
നന്മ മാത്രമേ നന്മ മാത്രമേ
നന്മയല്ലാതൊന്നുമേ നീ ചെയ്കയില്ല
എന്തു ഭവിച്ചെന്നാലും എന്തു സഹിച്ചെന്നാലും
എല്ലാമേശുവേ നന്മയ്ക്കായിട്ടല്ലോ!
നീ മാത്രമേ നീ മാത്രമേ
നീ മാത്രം എന്റെ ആത്മസഖി
എന്റെ യേശുവേ എന്റെ ജീവനേ
എന്റെ ആശയേ നീ ഒന്നു മാത്രമേ (2)
നിന്നെ സ്നേഹിക്കും നിന്റെ ദാസന്
നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ?
എന്നെ പേര്‍ ചൊല്ലി വിളിച്ചീടുവാന്‍
കൃപ തോന്നി എന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍ (നീ മാത്രമേ..)
പരിശോധനകള്‍ മനോവേദനകള്‍
ഭയമേകും വിധമെന്നില്‍ വന്നിടുമ്പോള്‍
തരിപോലും കുറവില്ലാ സ്നേഹമെന്നില്‍
ചൊരിഞ്ഞിടും നാഥന്‍ പോക്കുവഴിയും തരും (നീ മാത്രമേ..)
ദോഷം മാത്രമേ ഈ ലോകം തരൂ
ദോഷമായിട്ടൊന്നും പ്രിയന്‍ ചെയ്കയില്ല
എന്റെ യേശുവേ എന്റെ പ്രാണനേ
നന്മ ചെയ്‌വാന്‍ എനിക്കും നീ കൃപ നല്‍കുകേ (നീ മാത്രംമേ..)
എന്റെ ശോധനകള്‍ എന്റെ വേദനകള്‍
എന്റെ സങ്കടങ്ങളെല്ലാം നീങ്ങിടുമേ
എന്റെ കാന്തനേ എന്റെ നാഥനേ
എന്‍ മണാ ളനേ വേഗം വന്നിടണേ (നീ മാത്രമേ..)
നന്മ മാത്രമേ Song Lyrics in English
Nanma Maathrame Nanma Maathrame
Nanmayallaathonnume Nee Cheyyakayilla
Enthu Bhavichennalum Enthu Sahichennalum
Ellameshuve Nanmaikayitalloo!
Nee Maathrame Nee Maathrame
Nee Maathrame Ente Aathmasakhi
Ente Yeshuve Ente Jeevane
Ente Aashayee Nee Onnu Maathrame (2)
Ninne Snehikkum Ninte Daasan
Nanmayallaathonnume Nee Cheyyidumo?
Enne Peru Cholli Vilichitiduvaan
Kripa Thonni Ennaathinaal Njyaan Bhaagyavaan (Nee Maathrame..)
Parishodhanakal Manovedanakal
Bhaya Maekum Vidhamaennil Vannidumpol
Tharipolum Kuravilla Snehamaennil
Chorinjidum Naathan Pokkavazhiyum Tharum (Nee Maathrame..)
Dhosham Maathrame Ee Lokam Tharoo
Dhoshamaayittonnum Priyan Cheyyakayilla
Ente Yeshuve Ente Praanane
Nanma Cheyyvaan Enikkum Nee Kripa Nalkuke (Nee Maathrame..)
Ente Shodhanakal Ente Vedanakal
Ente Sankadangalellaam Neengidume
Ente Kaandhane Ente Naathaney
En Manalane Vegam Vannidane (Nee Maathrame..)